കോൺഗ്രസ്സ് ഭരിക്കുന്ന തെലങ്കാനയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തത് കോൺഗ്രസിന്റെ പലസ്തീൻ വിരുദ്ധ രാഷ്ട്രീയ നിലപാടിനെയും ഭരണഘടനാവിരുദ്ധ മനോഭാവത്തെയും വെളിപ്പെടുത്തുന്നതാണെന്ന് എ എ റഹീം എം പി. ജനാധിപത്യ മൂല്യങ്ങളെ തകർക്കാനും ഭരണഘടനയുടെ ആത്മാവിനെ കശാപ്പ് ചെയ്യാനുമുള്ള നീക്കമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകളും എഫ് ഐ ആറും ഉടൻ റദ്ദാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എം പി ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ; ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിപലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ വിദ്യാർത്ഥികൾക്കെതിരെ എബിവിപിയടക്കമുള്ള സംഘടനകൾ അക്രമം നടത്തിയപ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു എന്നത് ഭരണകൂടത്തിന്‍റെ ഇരട്ടതാപ്പ് തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമം നടത്തിയവരെ ‘ഇന്ത്യക്കാരും’ സമാധാനപരമായി റാലി നടത്തിയവരെ ‘ഇതര രാജ്യങ്ങളിലെ പൗരന്മാരായും’ ചിത്രീകരിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് അത്യന്തം അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ട പാർട്ടിയായ കോൺഗ്രസ്സ് തന്നെ ഭരണഘടനയുടെ ആത്മാവിനെ തകർക്കുന്ന നിലപാട് സ്വീകരിക്കുന്നത് നാണക്കേടാണെന്നും ഭരണഘടനയുടെ കോപ്പികൾ കയ്യിൽ പിടിച്ച് ഫോട്ടോ എടുക്കുന്നതല്ല, അതിലെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയാണ് ഉത്തരവാദിത്വമെന്നും എഎ റഹീം എംപി ചൂണ്ടിക്കാട്ടി.The post പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരായ നടപടി: ‘വിദ്യാർത്ഥികൾക്കെതിരായ കേസുകളും എഫ്ഐആറും ഉടൻ റദ്ദാക്കണം’; തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി appeared first on Kairali News | Kairali News Live.