ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ‘ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്’ പ്രേക്ഷകരില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എങ്ങനെയാണ് സംവിധാനം പഠിപ്പിച്ചത് എന്നാണ് ഇപ്പോൾ ഫാൻസ് നിരന്തരം ചോദിക്കുന്നത്. ഇപ്പോഴിതാ അത് തുറന്നുപറഞ്ഞിരിക്കുകയാണ് ആര്യൻ. സീരീസിൻ്റെ വിജയത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. പിതാവ് നടന്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് തനിക്ക് ചലച്ചിത്ര നിര്‍മാണത്തിന്റെ മാന്ത്രികത പരിചയപ്പെടുത്തിയതെന്ന് ആര്യൻ പറഞ്ഞു. ഷാരൂഖ് ഖാന് ചലച്ചിത്ര സംവിധാനത്തില്‍ വിപുലമായ അറിവുണ്ടെന്ന് ആര്യന്‍ ഖാന്‍ പറഞ്ഞു.Read Also: രാമരാജ്യം – ബിഹാർ എന്നീ വാക്കുകൾ വേണ്ട, തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു: ‘പ്രൈവറ്റ്’ സിനിമയ്ക്ക് സെൻസര്‍ ബോര്‍ഡിൻ്റെ കടുംവെട്ട്വി എഫ് എക്സ്, ലൈറ്റിങ്, ക്യാമറ വര്‍ക്ക് എന്തുമാകട്ടെ അച്ഛന് സിനിമയിലെ എല്ലാ കാര്യങ്ങളിലും ആഴത്തിലുള്ള അറിവുണ്ടെന്നും ആര്യൻ പറഞ്ഞു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹം ഇത് കാണിച്ചു തരുമായിരുന്നു. കൊവിഡ് സമയത്ത് ഷാരൂഖ് ഖാനും സഹോദരി സുഹാന ഖാനും ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം എഴുതിയത് സംബന്ധിച്ചും ആര്യന്‍ ഖാന്‍ തുറന്നുപറഞ്ഞു.The post ‘സംവിധാനം പഠിപ്പിച്ചത് അച്ഛന്’; ഷാരൂഖിന് ക്രെഡിറ്റ് നല്കി ആര്യന് ഖാന് appeared first on Kairali News | Kairali News Live.