യൂട്യൂബ് വിഡിയോ അനുകരിച്ച് 40കാരനെ കൊന്ന് കഷ്ണങ്ങളാക്കി; തെലങ്കാനയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Wait 5 sec.

തെലങ്കാനയില്‍ യൂട്യൂബ് വിഡിയോ അനുകരിച്ച് ക്രൂരകൊലപാതകം. 40കാരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി നുറുക്കിയ മൂന്ന് പേര്‍ പിടിയില്‍. കേസിലെ മുഖ്യപ്രതി ആന്ധ്രപ്രദേശ് സ്വദേശിയായ പരിമി അശോകാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പരിമി യുട്യൂബിലെ വിഡിയോകള്‍ കണ്ട ശേഷം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഗട്‌ല വെങ്കടേശ്വരലു എന്നയാളാണ് ക്രൂരകൊലപാതകത്തിനിരയായത്. പ്രതികളിലൊരാളുമായി വെങ്കടേശ്വരലു പലപ്പോഴി പണം കടം വാങ്ങിയിരുന്നുന്നതായി പൊലീസ് പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. Also read – അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു; ബിജെപി ഹിമാചല്‍ പ്രദേശ് സംസ്ഥാന അധ്യക്ഷന്റെ സഹോദരന്‍ അറസ്റ്റില്‍അക്രമികള്‍ വീട്ടിലെത്തിയാണ് വെങ്കടേശ്വരലുവിനെ കൊലപ്പെടുത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി പുതപ്പില്‍ പൊതിഞ്ഞ് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സാമ്പത്തിക ബാധ്യത മൂലം ഗള്‍ഫിലേക്ക് പോകാന്‍ പണം ആവശ്യമായതിനാണ് കൃത്യം നടത്തിയതെന്നാണ് പ്രതികള്‍ വ്യക്തമാക്കുന്നത്. പ്രതികള്‍ മൃതദേഹം ഒളിപ്പിക്കാന്‍ ഉപയോഗിച്ച വാഹനവും രണ്ട് കത്തികളും പൊലീസ് കണ്ടെടുത്തു.The post യൂട്യൂബ് വിഡിയോ അനുകരിച്ച് 40കാരനെ കൊന്ന് കഷ്ണങ്ങളാക്കി; തെലങ്കാനയില്‍ മൂന്നുപേര്‍ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.