പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ജാഫര്‍ എക്സ്പ്രസില്‍ സ്ഫോടനം. നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള സുല്‍ത്താന്‍കോട്ട് പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്. സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഫര്‍ എക്സ്പ്രസിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാളത്തില്‍ സ്ഥാപിച്ച ഐഇഡി ആണ് സ്പോടനത്തിന് കാരണമായത്. പാകിസ്ഥാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന സമയത്താണ് ട്രെയിന്‍ ആക്രമിക്കപ്പെട്ടത്. ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുന്നതിനിടെ ഇതിനു മുമ്പും ജാഫര്‍ എക്സ്പ്രസ് ആക്രണത്തിനിരയായിരുന്നു. നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിലും സെപ്റ്റംബറിലും സമാനമായ അപകടമുണ്ടായിരുന്നു. Also read – ‘അവള്‍ കോപക്കാരിയും കിറുക്കുള്ളവളും’; ഗ്രേറ്റ തുന്‍ബെര്‍ഗിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ട്രംപ്സെപ്റ്റംബറില്‍ ബലൂചിസ്ഥാനിലെ മസ്തൂങ്ങ് ഡാഷ്ത് പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ ജാഫര്‍ എക്സ്പ്രസിന്റെ ഒരു കോച്ച് തകര്‍കയും ആറു കോച്ചുകള്‍ പാളം തെറ്റുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഗസ്റ്റില്‍ മാസ്റ്റുങില്‍ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചും അപകടമുണ്ടായിരുന്നു.#BREAKING: Pakistan’s Jaffar Express train attacked yet again by Baloch rebels. Several people injured in an explosion on railway track near Sultankot (Sindh) when Jaffar Express was on way from Peshawar (KPK) to Quetta (Balochistan). Rescue ops underway. Five bogies derailed. pic.twitter.com/piJw0IiD25— Aditya Raj Kaul (@AdityaRajKaul) October 7, 2025 The post ബലൂചിസ്ഥാനിലേക്ക് പോയ പാകിസ്ഥാന് ട്രെയിനില് സ്ഫോടനം; ബോഗികള് പാളം തെറ്റി നിരവധി പേര്ക്ക് പരുക്ക് appeared first on Kairali News | Kairali News Live.