ഇന്ത്യക്കെതിരായ ഏകദിനത്തില്‍ നിന്ന് ലബുഷെയ്ന്‍ പുറത്ത്; പകരം അരങ്ങേറ്റക്കാരന്‍ യുവതാരം

Wait 5 sec.

ഇന്ത്യയെ നേരിടാനുള്ള ഓസ്ട്രേലിയയുടെ ഏകദിന ടീമില്‍ നിന്ന് മാര്‍നസ് ലബുഷെയ്ന്‍ പുറത്ത്. ക്വീന്‍സ്‌ലാന്‍ഡ് ടീമിലെ അദ്ദേഹത്തിൻ്റെ സഹതാരം മാറ്റ് റെന്‍ഷായാണ് പകരം ഉൾപെട്ടത്. ഏകദിന ടീമിലെ റെൻഷായുടെ അരങ്ങേറ്റമാണിത്. കഴിഞ്ഞ പത്ത് ഏകദിന ഇന്നിങ്സുകളില്‍ നിന്ന് വെറും 47 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. അതിനാൽ അദ്ദേഹത്തെ ഒഴിവാക്കിയതിൽ വലിയ അത്ഭുതമില്ല. മാറ്റ് ഷോര്‍ട്ട് പരുക്കേറ്റ് പുറത്തായിരുന്നില്ലെങ്കിൽ ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ലബുഷെയ്ന്‍ കളിക്കുമായിരുന്നില്ല. അതേസമയം, ടെസ്റ്റ് ടീമിലേക്ക് വിളിക്കാൻ ഇടയുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റെന്‍ഷായ്ക്ക് വിളിവന്നത്. ഡാര്‍വിനില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയ എയ്ക്കായി നേടിയ സെഞ്ചുറിയും ഇതില്‍ പെടുന്നു. Read Also: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗംനിലവില്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഓപ്പണറായ അദ്ദേഹം, 50 ഓവര്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2021 നവംബര്‍ മുതല്‍ ശരാശരി 48.68 ആണ്. മാത്രമല്ല കരിയറിലെ ഏഴ് സെഞ്ച്വറികളില്‍ ആറെണ്ണവും ഈ കാലയളവിലാണ്. വളരെ ഫലപ്രദമായ ടി20 മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. 2022 ല്‍ പാകിസ്ഥാനെതിരായ ഏകദിന ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.The post ഇന്ത്യക്കെതിരായ ഏകദിനത്തില്‍ നിന്ന് ലബുഷെയ്ന്‍ പുറത്ത്; പകരം അരങ്ങേറ്റക്കാരന്‍ യുവതാരം appeared first on Kairali News | Kairali News Live.