ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കെ 2019 ജൂൺ 17-ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി റിപ്പോര്‍ട്ട് നല്‍കിയതിനാണ് നടപടി.Read Also: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍: ‘അന്വേഷണം ശരിയായ ദിശയില്‍, സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചു’: ജി സുകുമാരന്‍ നായര്‍updating… The post മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു; തിരുവിതാംകൂര് ദേവസ്വം ബോർഡ് ഉത്തരവിറക്കി appeared first on Kairali News | Kairali News Live.