അമ്പലക്കള്ളന്മാര്‍ എല്ലാ ഭരണകാലത്തും ഉണ്ട്, കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണം; കുറ്റക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

Wait 5 sec.

അമ്പലക്കള്ളന്മാര്‍ എല്ലാ ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എംപി. കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണമെന്നും കുറ്റക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.ഞാന്‍ ദേവസ്വം മന്ത്രിയായ കാലത്തും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. കൃത്യമായ രീതിയില്‍ അന്ന് നടപടി സ്വീകരിച്ചു. അന്വേഷണം കാര്യക്ഷമമായി നടക്കണം. തെറ്റായ രീതികളെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും പ്രതിപക്ഷം ഒരു വിഷയം വന്നാല്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ എംപി കൂട്ടിച്ചേര്‍ത്തു.Also Read : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍: ‘അന്വേഷണം ശരിയായ ദിശയില്‍, സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചു’: ജി സുകുമാരന്‍ നായര്‍സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ചെരുപ്പ് എറിഞ്ഞ വിഷയത്തിലും കെ രാധാകൃഷ്ണന്‍ എംപി പ്രതിരികരിച്ചു. ചിലരുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇത് നടന്നിട്ടുണ്ടാകുക. ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ഗോഡ്‌സെ ആണെങ്കിലും നിര്‍ദ്ദേശം വന്നത് എവിടെ നിന്നെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഇതിനെതിരെ ശക്തമായ ശക്തമായ പ്രതിഷേധം ഉയരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The post അമ്പലക്കള്ളന്മാര്‍ എല്ലാ ഭരണകാലത്തും ഉണ്ട്, കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണം; കുറ്റക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി appeared first on Kairali News | Kairali News Live.