തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ ശബരിമല വിഷയത്തില്‍ സമര നാടകവുമായി പ്രതിപക്ഷം. ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്രതിപക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് വരാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വെല്ലുവിളിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.തുടര്‍ച്ചയായ രണ്ടാം ദിനവും മറ്റൊന്നും പറയാനില്ലാത്ത പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് എത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക്. സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ വലിച്ചുയര്‍ത്തി.Also Read : ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തില്‍ നടന്നത് വ്യാപക ക്രമക്കേട്ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നു. പത്തുമണിയോടെ സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷ നിലപാടില്‍ മാറ്റം ഉണ്ടായില്ല. നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ചോദ്യോത്തരവേളയാണ് പ്രതിപക്ഷം തടസ്സപ്പെടുത്തിയതെന്ന് ഭരണപക്ഷം വിമര്‍ശിച്ചു. സഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചുപ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സബ്മിഷനുകള്‍ ഒഴിവാക്കി. നാല് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കി. ധന വിനിയോഗ ബില്ലിന്റെ അവതരണവും ചര്‍ച്ച കൂടാതെ നടന്നു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. നാളെയെങ്കിലും പ്രതിപക്ഷം സഭയുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സ്പീക്കര്‍ ഡയസില്‍ നിന്നും മടങ്ങിയത്.The post നിയമസഭയില് തുടര്ച്ചയായ രണ്ടാം ദിവസവും ശബരിമല വിഷയത്തില് സമര നാടകവുമായി പ്രതിപക്ഷം appeared first on Kairali News | Kairali News Live.