മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയിൽ നിന്ന് രണ്ട് കോടി രൂപ തട്ടി യുവാവ്

Wait 5 sec.

മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. ബംഗളൂരുവിൽ അധ്യാപികയായ യുവാവിൽ നിന്നും 2.27 കോടി രൂപ തട്ടിയതായാണ് പരാതി. 59 വയസ്സുകാരിയായ അധ്യാപിക തനിക്ക് ഒരു ജീവിത പങ്കാളി വേണമെന്ന ആഹ്രഹത്തിലാണ് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തത്. അധ്യാപികയ്ക്കു ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റയ്ക്കായതിനാൽ ഒരു പങ്കാളിയെ തേടാൻ ആരംഭിച്ച മാട്രിമോണി അക്കൗണ്ട് ഇങ്ങനെ ഒരു പണി തരുമെന്ന് പ്രതീക്ഷിച്ചില്ല.യുഎസ് പൗരനായ അ​ഹൻ കുമാർ എന്ന വ്യക്തിയുമായിയാണ് മാട്രിമോണി സൈറ്റിലൂടെ അദ്ധ്യാപിക പരിചയത്തിലായത്. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിം​ഗ് എഞ്ചിനീയറായി ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് അയാൾ അധ്യാപികയെ പരിചയപ്പെടുന്നത്. എന്നാൽ ഇയാൾ 2019 ഡിസംബർ മുതൽ അറ്റ്ലാന്റയിൽ താമസിക്കുകയാണ്.ALSO READ: ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്ന് ഭര്‍ത്താവും വീട്ടുകാരും2020 ജനുവരിയിൽ തനിക്ക് ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ അധ്യാപികയോട് ആദ്യമായി പണം ആവശ്യപ്പെട്ടത്. എന്നാൽ അതുകൊണ്ട് തീർന്നില്ല. പിനീട് പല അവസരങ്ങളിലായി ഇവരിൽ നിന്ന് ഇയാൾ പണം തട്ടുകയായിരുന്നു. ദയ തോന്നിയ അധ്യാപിക പണം അയച്ചു കൊടുക്കുകയും ചെയ്തു. ഇങ്ങനെ ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി പരാതിയിൽ അദ്ധ്യാപിക പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ തരാൻ അയാൾ തയ്യാറായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.The post മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയിൽ നിന്ന് രണ്ട് കോടി രൂപ തട്ടി യുവാവ് appeared first on Kairali News | Kairali News Live.