ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 2.54 കോടി രൂപ കുടിശ്ശിക ഉണ്ടായി.‘സി’ ക്ലാസ് അംഗങ്ങള്‍ക്ക് വഴിവിട്ട് വായ്പ അനുവദിച്ചതിനൊപ്പം, അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ മന്ത്രി വി എന്‍ വാസവന്‍ സഭയില്‍ വച്ചു. തിരുവനന്തപുരം ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ സഭയില്‍ വെച്ചത്.സഹകരണ സംഘത്തില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ലെ കണക്കുകള്‍ പ്രകാരം സംഘത്തിന്റെ ആസ്തി ബാധ്യതകള്‍ തമ്മിലുള്ള അന്തരം ഒരു കോടിയോളം രൂപയാണ്. ചട്ടവിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 2.54 കോടി രൂപ കുടിശ്ശിക ഉണ്ടായി. സംഘത്തിന്റെ പ്രതിമാസ നിക്ഷേപ പദ്ധതിയിലും വന്‍ കുടിശ്ശികയാണ്.Also Read : ‘കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ കോടതികളില്‍ നിന്നും തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെയില്ല, പ്രതിപക്ഷത്തിന് പബ്ലിക് ഇന്‍ട്രസ്റ്റ് അല്ല പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ആണ് എന്ന് കോടതിക്ക് പറയേണ്ടിവന്നു’: പരിഹസിച്ച് മന്ത്രി പി രാജീവ്‘സി’ ക്ലാസ് അംഗങ്ങള്‍ക്ക് വഴിവിട്ട് വായ്പ അനുവദിച്ചതിനൊപ്പം, അനധികൃത നിയമനങ്ങളും നടത്തി. സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കാതെ പൊതു ഫണ്ട് ചെലവഴിച്ചു. അനുമതിയില്ലാതെ ഫര്‍ണിഷിംഗ്, കലണ്ടര്‍ പ്രിന്റിംഗ് എന്നിവയ്ക്ക് സംഘം ഫണ്ട് ചെലവഴിച്ചു. തുടങ്ങിയവയാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലും രണ്ടു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പുറത്തുവന്ന വിവരങ്ങള്‍ ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ബിജെപി കൗണ്‍സിലര്‍മാരും സംസ്ഥാന നേതൃനിരയിലുള്ളവരുമാണ് വായ്പ എടുത്തവരില്‍ ഭൂരിഭാഗം പേരും. സംഘം പ്രസിഡന്റും അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രമക്കേട് നടത്തിയവരില്‍ നിന്ന് സംഘത്തിന് നഷ്ടപ്പെട്ട തുക തിരികെ ഈടാക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.The post ബിജെപി കൗണ്സിലര് തിരുമല അനില് പ്രസിഡന്റായിരുന്ന സഹകരണ സംഘത്തില് നടന്നത് വ്യാപക ക്രമക്കേട് appeared first on Kairali News | Kairali News Live.