തൊഴില്‍ അന്വേഷിക്കുന്നരില്‍ നിന്ന് വലിയ നിക്ഷേപകരായി മലയാളികള്‍ മാറി. കുടിയേറ്റം വിശ്വാസ്യതയും സുരക്ഷിതവും സുതാര്യവും ആക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളും എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശ്രദ്ധകരായി മാറി. ലോകത്തിന്റെ പൊതു സംസ്കാര ധാരയില്‍ കലര്‍ന്ന ഒഴുകുന്നവരാണ് മലയാളികളെന്നും കാല്‍ക്കോടിയോളം മലയാളികള്‍ പ്രവാസികളായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.Also Read : ‘കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ കോടതികളില്‍ നിന്നും തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെയില്ല, പ്രതിപക്ഷത്തിന് പബ്ലിക് ഇന്‍ട്രസ്റ്റ് അല്ല പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ആണ് എന്ന് കോടതിക്ക് പറയേണ്ടിവന്നു’: പരിഹസിച്ച് മന്ത്രി പി രാജീവ്ആദ്യകാലത്ത് ഗള്‍ഫ് മലയാളികള്‍ മാത്രമായിരുന്നുപ്രവാസികള്‍. എന്നാല്‍ ഇന്ന് അതില്‍ മാറ്റം വന്നു. ഓസ്ട്രേലിയ, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് അത് വ്യാപിച്ചു. തൊഴില്‍ സാഹചര്യങ്ങളിലും മാറ്റം വന്നു. പുതിയകാലത്ത് ഉണ്ടായ വെല്ലുവിളികളെയും നാം അഭിസംബോധന ചെയ്യണമെന്നുംപലതരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അതിനെ അതിജീവിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വലിയ മുന്‍കരുതല്‍ എടുക്കുന്ന സംസ്ഥാനമാണ് കേരളം. നോര്‍ക്ക ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കുന്നു. 30ലധികം പദ്ധതികളും നോര്‍ക്ക കീഴില്‍ ഉണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ലോകത്ത് മുന്‍കൈയെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോകകേരളസഭ, പ്രവാസി വിഷയങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഒട്ടേറെ പ്രവാസി പ്രശ്നങ്ങളാണ് ലോകകേരളസഭ പരിഹരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ കൃത്യമായ പങ്ക്ഉറപ്പുവരുത്തുന്നുണ്ട്.പ്രവാസികളുടെ അഭിപ്രായങ്ങള്‍ കേട്ട് അവയ്ക്ക് കൃത്യമായ പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍. സുരക്ഷിത കുടിയേറ്റം ഏറ്റവും പ്രധാനപ്പെട്ടതാണ്. കുടിയറ്റക്കാരെ കബളിപ്പിക്കാന്‍ അനുവദിക്കരുതെന്നും സുതാര്യമല്ലാത്ത സ്ഥാപനങ്ങളെ കടിഞ്ഞാണ്‍ ഇടണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കിപ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അത്തരക്കാരെ തടയുക ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിനുള്ള വഴികള്‍ കൂടി തേടാനാകണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.The post ‘തൊഴില് അന്വേഷിക്കുന്നരില് നിന്ന് വലിയ നിക്ഷേപകരായി മലയാളികള് മാറി’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.