ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം വിമൻ ഇൻ സിനിമ കളക്ടീവിലെ (WCC) പ്രധാന അംഗങ്ങളിൽ ഒരാളും പ്രശസ്ത നടിയുമായ റിമാ കല്ലിങ്കലും ലോക സിനിമയും ആണ്. ‘ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയയിലെ തർക്കം തുടരുന്നതിനിടെ ആണ് റിമ കല്ലിങ്കൽ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. നടി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചാണ് മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ചത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.‘ലോക’യുടെ വിജയത്തിന് ശേഷം നൈല ഉഷ, സിനിമാ മേഖലയിലെ വനിതാ സൂപ്പർ ഹീറോയുടെ വളർച്ചയ്ക്ക് റിമ, പാർവതി, തുടങ്ങിയവരുടെ കൂട്ടായ ശ്രമങ്ങളാണ് കാരണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ അഭിനന്ദനത്തിന് മറുപടിയായി, ‘ലോക’യുടെ വിജയം മുഴുവൻ ടീമിനും, അതായത് ഡൊമിനിക്, നിമിഷ, സാന്തി എന്നിവർക്കും, വലിയ തോതിൽ നിർമ്മിച്ചതിന് നിർമ്മാതാവ് ദുൽഖറിനുമാണ് ക്രെഡിറ്റ് നൽകേണ്ടതെന്ന് ആണ് റിമ കല്ലിങ്കൽ പറഞ്ഞത്.ALSO READ: മോഹൻലാലിന്റെ ‘തുടരും’ വീണു; കയ്യടക്കിയിരുന്ന ആ റെക്കോര്‍ഡും ഇനി ‘ലോക’യ്ക്ക് സ്വന്തംഇത്തരത്തിലുള്ള സിനിമകൾ നിലനിൽക്കുന്നതിന് ഒരു കൂട്ടായ ഇടം തങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് റിമ അഭിപ്രായപ്പെട്ടു. റിമയുടെ ഈ അഭിപ്രായമാണ് മാധ്യമങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവർക്ക് തന്നെയെന്നും, പക്ഷേ അതിനുള്ള സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ ആണെന്നും നടി പറഞ്ഞുവെന്ന തരത്തിലാണ് വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും എത്തിയത്പലരും നടിയെ വിമർശിച്ചാണ് രംഗത്ത് വന്നത്. എന്നാൽ പറഞ്ഞ കാര്യത്തെ മാധ്യമങ്ങളാണ് വളച്ചൊടിച്ചത്. നിലവിൽ സോഷ്യൽ മീഡിയയിൽ നടിയെ കുറിച്ചുള്ള പോസ്റ്റുകളാണ് കൂടുതലും. ഒരു സിനിമ ഇറങ്ങി അത് ഹിറ്റായത് പിന്നെ ഉള്ള ചർച്ച കേഡിക്ട ആർക്ക് എന്ന് തന്നെയാണ്. ലോകയിലും ആ ചർച്ച പൊടിപൊടിക്കുന്നതിനു ഇടയിലാണ് റിമയുടെ പ്രതികരണം എത്തിയത്. അത് തന്നെയാണ് ഇത്തരത്തിൽ ഒരു വർത്തയിലേക്കും നയിച്ചത്.ലിംഗഭേദമില്ലാതെ നല്ല സിനിമയെ വിലമതിക്കുന്ന പ്രേക്ഷകരാണ് ഇവിടെയുള്ളത്. എങ്കിലും, സിനിമ വ്യവസായത്തിനുള്ളിലെ പക്ഷപാതം റിമ എടുത്തുപറഞ്ഞു: “പ്രേക്ഷകർ ഒരേ തുക കൊടുക്കുമ്പോഴും സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ലഭിക്കുന്നത് കുറഞ്ഞ ബഡ്ജറ്റുകളാണ്”. സിനിമയുടെ നിലവാരത്തെ ഇത് ബാധിക്കുകയാണെങ്കിൽ അത് പ്രേക്ഷകരുടെ കുറ്റമല്ല. ഇത്തരം സിനിമകൾക്ക് തുല്യമായ സാമ്പത്തിക, വിതരണ പിന്തുണ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.റിമ കല്ലിങ്കലിനെ പലരും ഒരു കലാകാരിയെന്നതിലുപരി പ്രവർത്തകയായി (activist) കാണുന്നുണ്ടെങ്കിലും, താൻ ആദ്യം ഒരു കലാകാരിയാണ് എന്നും, താൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കൊണ്ടാണ് ഈ ലേബലുകൾ ലഭിക്കുന്നതെന്നും അവർ പറഞ്ഞു. സിനിമ എന്ന കല തനിക്ക് ശക്തി നൽകുന്നുണ്ടെന്നും റിമ വ്യക്തമാക്കി.The post ‘ലോക’യുടെ ക്രെഡിറ്റ് വിവാദം: റിമാ കല്ലിങ്കലിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് മാധ്യമങ്ങൾ appeared first on Kairali News | Kairali News Live.