ബിരുദം നേടണോ? ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇന്ന് കൂടെ അപേക്ഷ സമർപ്പിക്കാം

Wait 5 sec.

ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 2025 – 26 അധ്യയനവർഷത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള വാസന തീയതി ഇന്ന് . യുജി, പിജി കോഴ്‌സുകൾക്കുള്ള ഓൺലൈൻ അപേക്ഷ ഇന്ന് കൂടെ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാൻ സാധിക്കുക 16 യുജി പ്രോഗ്രാമുകളിലേക്കും 12 പിജി പ്രോഗ്രാമുകളിലേക്കുമാണ്.നാലുവർഷത്തെ ബിരുദ ഘടനയിലുള്ള ആറ് പ്രോഗ്രാമുകളാണ് നിലവിൽ ഉള്ളത്. നാലുവർഷ ഓണേഴ്‌സ് ബിരുദത്തിനു ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി കോഴ്സ് പൂർത്തീകരിക്കാൻ സാധിക്കും.Also read: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: നാലാം ബാച്ച് രണ്ടാം സെമസ്റ്റര്‍ യുജി ബിസിഎ പരീക്ഷാ ഫലം അറിയാംഅവധിദിവസങ്ങളിൽ നേരിട്ടുള്ള അക്കാഡമിക് കൗൺസിലിംഗ് ക്ലാസുകളും റെക്കോർഡഡ് ക്ലാസുകളുമാണ് വിദ്യാർത്ഥികൾക്ക് ഉണ്ടാവുക. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ല. മിനിമം യോഗ്യത പൂർത്തിയാക്കിയ ആർക്കും സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ടിസി നിർബന്ധമില്ല. ഓൺലൈനായി www.sgou.ac.in എന്ന വെബ്സൈറ്റ് വഴിഅപേക്ഷ സമർപ്പിക്കാം.english summary – The last date to submit applications for admission to Sree Narayana Open University for the academic year 2025-26 is today.The post ബിരുദം നേടണോ? ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇന്ന് കൂടെ അപേക്ഷ സമർപ്പിക്കാം appeared first on Kairali News | Kairali News Live.