സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1000 രൂപയ്ക്ക് മുകളിൽ; ഇന്നത്തെ നിരക്കറിയാം

Wait 5 sec.

സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 89680 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91040 രൂപയായിരുന്നു. 1360 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. 11210 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഇന്നലെ ആണ് ഈമാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയത്.Also read: കറന്‍സികള്‍ ഇനി ഒറ്റ പ്ലാറ്റ്‌ഫോമില്‍, പുതിയ മാറ്റവുമായി റിസർവ് ബാങ്ക്അതേസമയം, സ്വർണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം രൂപയുടെ പുറത്തായിരിക്കും നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവിലയിൽ മാറ്റം ഉണ്ടാകുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.എന്നും സ്വർണവിലടൈൽ മാറ്റം ഉണ്ടാക്കുന്നത് കാര്യമായി ബാധിക്കുന്നത് വിവാഹപാർട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് എല്ലാ ദിവസവും സ്വര്‍ണവില മാറിയിരുന്നില്ല. കൊവിഡിന് ശേഷമാണ് എല്ലാ ദിവസവും വിലയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്.The post സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1000 രൂപയ്ക്ക് മുകളിൽ; ഇന്നത്തെ നിരക്കറിയാം appeared first on Kairali News | Kairali News Live.