സിനിമാ നടൻമാരുടെ വീടുകളിലെ ഇഡി റെയ്ഡ് സ്വർണ്ണപ്പാളി വിവാദം മുക്കാനെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. രണ്ട് സിനിമാക്കാരെ വലിച്ചിഴക്കുന്നത് ഇതിനുവേണ്ടിയാണെന്ന് സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനിടെ പറഞ്ഞു. ദുൽഖറിൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളിലെ ഇഡി റെയ്ഡിനെതിരെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്.രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴച്ചത് സ്വര്‍ണ്ണപ്പാളി വിവാദം മുക്കാനാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ല. പ്രജാ വിവാദവും സ്വർണ്ണപാളി വിവാദത്തെക്കുറിച്ചുള്ള ചർച്ച മുക്കാൻ വേണ്ടിയാണ്. എല്ലാം കുൽസിതമാണെന്നും സുരേഷ്ഗോപി കലുങ്ക് സംവാദത്തിനിടെ പറഞ്ഞു.ALSO READ: സ്വർണ്ണം പൂശൽ വിവാദം: മോഷണം നടന്നു, ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടത്തി; ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട് പുറത്ത്അതേസമയം, ദുൽഖർ സൽമാൻ്റെ വീടുകളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിന് പിന്നാലെ വാഹന ഇടപാടുകളിൽ ഹവാല ആരോപണവുമായി ഇ ഡി രംഗത്തെത്തിയിരുന്നു. നേരത്തെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം ദുല്‍ഖറിന് തിരികെ നല്‍കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ കസ്റ്റംസിനുണ്ടായ തിരിച്ചടിക്ക് ശേഷമാണ് ദുൽഖർ സൽമാൻ്റെ വീടുകളിൽ ഇന്നലെ ഇഡി പരിശോധന നടത്തിയത്. The post ‘സ്വർണ്ണപ്പാളി വിവാദം മുക്കാനെന്ന് സംശയം’: സിനിമാ നടൻമാരുടെ വീടുകളിലെ ഇഡി റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി appeared first on Kairali News | Kairali News Live.