കോട്ടയം കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ് – ബിജെപി അവിശുദ്ധ ബന്ധത്തിൽ പുറത്താക്കിയവരെ തിരിച്ചെടുത്ത് ജോസഫ് ഗ്രൂപ്പ്. നേരത്തെ ബിജെപി പിന്തുണയിൽ യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചിരുന്നു. അന്ന് പുറത്താക്കിയ മൂന്ന് പഞ്ചായത്തംഗങ്ങളുടെ കുറുമാറ്റമാണ് മാപ്പാക്കിയത്. ബിജെപിയുമായി സഹകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിൻ്റെ പേരിലാണ് മൂന്ന് പേരെ നേരത്തെ കേരള കോൺഗ്രസിൽ നിന്നും ജോസഫ് വിഭാഗം പുറത്താക്കിയത്. അന്ന് നടപടിയെടുത്ത മുൻ പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് മാളിയേക്കൽ, സിബി സിബി, കുഞ്ഞുമോൾ ടോമി എന്നിവരെയാണ് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിലേക്ക് തിരിച്ചെടുത്തത്.ALSO READ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം: നേതാക്കൾക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷംകിടങ്ങൂർ പഞ്ചായത്തിൽ 2023ൽ നടന്ന ഭരണമാറ്റമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തോമസ് മാളിയേക്കലിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കുന്നതിനായി ബി ജെ പി യുമായി സഹകരിച്ചാണ് അന്ന് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഈ കൂട്ടുകെട്ട്. തെരഞ്ഞെടുപ്പ് വേളയിൽ സംഭവം രാഷ്ട്രീയ വിവാദമായതോടെ മുഖം രക്ഷിക്കാൻ മൂന്ന് പേരെ പുറത്താക്കി. ആ നടപടിയാണ് ഇപ്പോൾ പിൻവലിച്ചത്. പിന്നീട് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ തോമസ് മാളിയേക്കലിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായിരുന്നു. നിലവിൽ എല്‍ഡിഎഫിൻ്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം.The post കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ്- ബിജെപി അവിശുദ്ധ ബന്ധം: പുറത്താക്കിയവരെ തിരിച്ചെടുത്ത് ജോസഫ് ഗ്രൂപ്പ് appeared first on Kairali News | Kairali News Live.