കുഡകിൽ റെസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Wait 5 sec.

കർണാടകയിൽ റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥി മരിച്ചു. കർണാടക കുഡക്‌ ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥി പുഷ്‌പകാണ്‌ മരിച്ചത്‌. വ്യാഴാഴ്ച പുലർച്ചെ കട്ടഗേരിയിലെ ഹര്‍ മന്ദിര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അപകടം സംഭവിച്ചത്.തീപിടിത്തം ഉണ്ടായ സമയത്ത് 30 കുട്ടികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. 29 കുട്ടികളെയും സുരക്ഷിതമായി രക്ഷിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പൊള്ളലേറ്റ ഏഴ് വയസ് കാരനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പൊള്ളൽ ഇട്ടാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മടിക്കേരിയിലെ ഫയർ ആൻഡ് റെസ്ക്യൂ സംഘവും , സമീപവാസികളും ചേർന്നാണ് തീ അണയ്ച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തൽ.Also read: പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ദുരന്തം‘തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്, എന്നിരുന്നാലും തീപിടിത്തത്തിന് പിന്നിലെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.English Summary – Student dies in fire at residential school in Karnataka.The post കുഡകിൽ റെസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു; ഏഴ് വയസുകാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.