ജനങ്ങളെ ആശങ്കയിലാഴ്ത്തി ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തീവ്രതയേറിയ ഭൂകമ്പത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. മിന്‍ഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.Also Read : പലസ്തീനികൾക്ക് ആശ്വാസമില്ല: വെടിനിർത്തൽ കരാർ നിലവിൽ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ ആക്രമണം തുടർന്ന് ഇസ്രയേൽ; തിങ്കളാഴ്ച ജറുസലേം സന്ദർശിക്കാൻ ട്രംപ്പ്രദേശത്ത് ഇനിയും തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 186 മൈല്‍ ചുറ്റളവില്‍ അപകടകരമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.കൂടാതെ , ഫിലിപ്പൈന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്തോനേഷ്യയിലും പലാവുവിലും സമാന രീതിയില്‍ ചെറിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.The post ഫിലിപ്പീന്സില് വന് ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നല്കി അധികൃതര് appeared first on Kairali News | Kairali News Live.