രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരുന്നു, രണ്ടുദിവസത്തിനകം അവസാനിപ്പിച്ച് ആരോടും പറയാതെ സഭയിൽ കയറി; നിയമസഭാ സമ്മേളനം സാക്ഷ്യം വഹിച്ചത് അടിമുടി പാളിപ്പോയ പ്രതിപക്ഷ സമരങ്ങൾക്ക്

Wait 5 sec.

പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനം സാക്ഷിയായത് അടിമുടി പാളിപ്പോയ പ്രതിപക്ഷ സമരങ്ങൾക്കാണ്. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സഭയിൽ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരുന്നതാണ് ഇതിൽ പ്രധാനം. നടപടിയെടുക്കും വരെ സമരം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. എന്നാൽ രണ്ടുദിവസത്തിനകം സമരം അവസാനിപ്പിച്ച് ആരോടും പറയാതെ സഭയിൽ കയറി അപഹാസ്യരാവുകയായിരുന്നു പ്രതിപക്ഷം.നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യദിനമായ സെപ്റ്റംബർ 16 ന് പോലീസ് അതിക്രമങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. വിഷയം ചർച്ചയ്ക്ക് എടുത്തതോടെ പ്രതിപക്ഷത്തിന്റെ പൊള്ളയായ വാദങ്ങൾ പാളിപ്പോയി. പിന്നാലെ ജാള്യത മറയ്ക്കാനായി എം എൽ എമാരുടെ സമര നാടകം. വലിയ തിരിച്ചടിയേറ്റ് സഭയിൽ നിന്നിറങ്ങി പോകവേ പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.ALSO READ: പ്രതിപക്ഷം അമ്പെ പരാജയപ്പെട്ട സഭാ സമ്മേളനം; സർക്കാരിനെ വെട്ടിലാക്കാമെന്ന് കരുതി, ഒടുവിൽ സ്വയം കുഴിയിൽ വീണ് കോൺഗ്രസ്രണ്ടുനാൾ നീണ്ടു നിന്നില്ല പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം. ഒന്നും മിണ്ടാതെ സമരം അവസാനിപ്പിച്ച് ആരുമറിയാതെ എം എൽ എ മാർ സഭയിൽ കയറിയിരുന്നു. അംഗങ്ങൾ സമരം അവസാനിപ്പിച്ചതിനെക്കുറിച്ചോ നിയമസഭയിൽ തിരികെ കയറിയതിനെകുറിച്ചോ സ്പീക്കറെ അറിയിക്കാൻ പ്രതിപക്ഷ നേതാവും തയ്യാറായില്ല.തൊട്ടതെല്ലാം പിഴച്ച പ്രതിപക്ഷത്തെയാണ് ഈ സഭാ സമ്മേളന കാലയളവിൽ ഉടനീളം കാണാനായത്. നാല് അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്തപ്പോൾ തന്നെ പ്രതിപക്ഷം ക്ഷീണിച്ചു. ഭരണപക്ഷത്തിനെതിരെ വിഷയങ്ങൾ കണ്ടെത്താൻ പോലും കഴിയാതെ കുഴങ്ങിയ പ്രതിപക്ഷം ഏറ്റെടുത്ത സമരങ്ങളിൽ നിന്ന് പോലും ഒളിച്ചോടിയതോടെ കൂടുതൽ അപഹാസ്യരായി.ENGLISH SUMMARY: The 14th session of Kerala’s 15th Legislative Assembly witnessed failed opposition protests. Two MLAs staged a sit-in against police excesses, but the sudden withdrawal of the protest drew ridicule and criticism.The post രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരുന്നു, രണ്ടുദിവസത്തിനകം അവസാനിപ്പിച്ച് ആരോടും പറയാതെ സഭയിൽ കയറി; നിയമസഭാ സമ്മേളനം സാക്ഷ്യം വഹിച്ചത് അടിമുടി പാളിപ്പോയ പ്രതിപക്ഷ സമരങ്ങൾക്ക് appeared first on Kairali News | Kairali News Live.