ലാലേട്ടൻ ആരാധകരുടെ എക്കാലത്തെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നായ രാവണപ്രഭുവിന്റെ റീ റിലീസ് ഇന്ന്. വർഷങ്ങൾക്ക് ശേഷം വീണ്ടും ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് മോഹൻലാൽ ആരാധകർ സ്വീകരിച്ചത്. ആദ്യ ഷോ മിക്ക തിയേറ്ററുകളും ഹൌസ് ഫുൾ ആണ്.കാർത്തികേയനായി മോഹൻലാൽ അന്ന് തന്നെ ആരധകരുടെ മനസ്സിൽ സൂപ്പർ ഹീറോ ആയി മാറിയിരുന്നു. സിനിമയിലെ പല ഹിറ്റ് ഡയലോഗുകളും ഇന്നും പ്രശസ്തമാണ്. ടി വി യിൽ ഇന്നും നല്ല ആരാധകരുള്ള ഒരു സിനിമ കൂടെയാണ് രാവണപ്രഭു. കഴിഞ്ഞ ദിവസം റീ റിലീസിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു 4 കെ ട്രൈലെർ.Also read: പാൻ വേൾഡ് പടം! ഈ ആഴ്ച ലോകത്തേറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി കാന്താര; പിന്നിലാക്കിയത് ഡി കാപ്രിയോയെയും ടെയ്ലർ സ്വിഫ്റ്റിനെയുംദേവാസുരം സിനിമയുടെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ദേവാസുരവും വലിയ ഹിറ്റായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്റെ മകന്‍ കാര്‍ത്തികേയന്റെ കഥയാണ് രാവണപ്രഭുവിൽ കാണിക്കുന്നത്. നെപ്പോളിയൻ , വസുന്ധര ദാസ്, ഇന്നസെന്റ് , രേവതി, വിജയരാഘവന്‍, സിദ്ദിഖ്, സായികുമാര്‍, എന്‍ എഫ് വര്‍ഗീസ്, മനോജ് കെ ജയന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മധുപാല്‍, അഗസ്റ്റിന്‍, സുകുമാരി, നളിനി, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.2001 ആഗസ്റ്റ് 1 നാണ് സിനിമ ആദ്യ റിലീസിന് എത്തിയത്. അന്ന് തന്നെ വലിയ കളക്ഷൻ സിനിമയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. ഓണം റിലീസായാണ് സിനിമ എത്തിയത്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ സിനിമ സ്വന്തമാക്കിയിരുന്നു.The post തിയേറ്ററുകൾ തൂക്കി കാർത്തികേയൻ; ആഘോഷമാക്കി ലാലേട്ടൻ ഫാൻസ്; രാവണപ്രഭു റീ റിലീസ് ഹൌസ് ഫുൾ appeared first on Kairali News | Kairali News Live.