റീലുകള്‍ ഇനി ഹിന്ദിയിലും പോര്‍ച്ചുഗീസിലും പരിഭാഷപ്പെടുത്താം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

Wait 5 sec.

റീലുകള്‍ ഹിന്ദി, പോര്‍ച്ചുഗീസ് എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ ക‍ഴിയുന്ന ഫീച്ചര്‍ ഉൾപ്പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക് സ്ഥാപകനും മെറ്റാ സിഇഒയുമായ മാർക്ക് സുക്കർബർഗ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ആഗസ്റ്റിൽ തുടങ്ങിയ ഇംഗ്ലീഷും സ്പാനിഷും ഉൾപ്പെടെയുള്ള ഭാഷകൾക്ക് പുറമെയുള്ള ഈ പുത്തൻ ഫീച്ചര്‍ സേവനത്തെ കൂടുതല്‍ എളുപ്പമാക്കുമെന്ന് സുക്കർബർഗ് വീഡിയോയിലൂടെ അറിയിച്ചു.“ഇനി ഹിന്ദി, പോർച്ചുഗീസ്, ഭാഷകളിൽ മെറ്റാ എഐയുടെ സഹായത്തോടെ പരിഭാഷ ലഭ്യമാണ്. ഉടൻ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.” മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.ALSO READ: ആദ്യം എന്നോട് പറയണം, ഞാൻ മുതലാളിയോട് പറഞ്ഞോളാം…; അജ്ഞാത കോളുകളുടെ കാരണം ചോദിക്കുന്ന ഐഫോണിന്റെ പുതിയ ഫീച്ചർ ഇങ്ങനെഈ പരിഭാഷാ സേവനം എല്ലാ ഇ‍ൻസ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്. പരിഭാഷ ചെയ്ത എല്ലാ ഉള്ളടക്കങ്ങളിലും “ട്രാൻസ്ലേറ്റഡ് വിത്ത് മെറ്റാ എഐ” എന്ന് കാണിക്കുന്നതായിരിക്കും. ഉപയോക്താക്കൾക്ക് സെറ്റിംഗ്സിലുള്ള മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തിയാല്‍ ട്രാൻസ്ലേഷൻ ഓഫ് ചെയ്യാനോ യഥാർത്ഥ ഓഡിയോകളിലേക്ക് മടങ്ങാനോ കഴിയുന്നതായിരിക്കും.The post റീലുകള്‍ ഇനി ഹിന്ദിയിലും പോര്‍ച്ചുഗീസിലും പരിഭാഷപ്പെടുത്താം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ appeared first on Kairali News | Kairali News Live.