യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ പുതിയ ആളെ തെരഞ്ഞെടുക്കുന്നതിനുള്ള തർക്കം രൂക്ഷമാകുന്നു. അബിൻ വർക്കിയെ വേണമെന്ന് രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചു. ബിനു ചുള്ളിയലിനെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കണമെന്ന് കെ സി വിഭാഗവും രംഗത്തെത്തി. തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ സമവായ ശ്രമങ്ങൾ നടത്തിയെങ്കിലും നടന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആളെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. കെ സി വിഭാഗം പറയുന്ന ബിനു ചുള്ളിയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. അതിനാല്‍ അധ്യക്ഷ സ്ഥാനത്ത് പരിഗണിക്കാനാകില്ലെന്നാണ് പറയുന്നത്. യൂത്ത് കോൺഗ്രസ് ഭരണഘടന അട്ടിമറിക്കാനാകില്ലെന്ന് പറഞ്ഞു.ALSO READ: ‘ഏക കിടപ്പാട സംരക്ഷണ ബില്‍ പാസാക്കിയത് കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്’; മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രിഇതിനിടെ നേതാക്കള്‍ ചേരിതിരിഞ്ഞുള്ള വാക്കുതര്‍ക്കങ്ങള്‍ തുടരുകയാണ്. ദേശീയ നേതൃത്വത്തിനു മുന്നിൽ പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഉടൻ തന്നെ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്നാണ് മറു വിഭാഗം നേതാക്കൾ പറയുന്നത്. ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുന്നത്. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നത്.The post യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം: നേതാക്കൾക്കിടയില് അഭിപ്രായ ഭിന്നത രൂക്ഷം appeared first on Kairali News | Kairali News Live.