കൊച്ചി| കൊല്ലം കൊട്ടാരക്കര വയക്കലില്‍വച്ച് കോണ്‍ഗ്രസ് നേതാക്കളായ അബിന്‍ വര്‍ക്കി, എം ലിജു എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം കാറുകളില്‍ ഇടിക്കുകയായിരുന്നു. കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കില്ല.കോട്ടയം സ്വദേശികളായ കാര്‍ യാത്രികര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരുക്കേറ്റ പോലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.