പ്രശസ്ത നടൻ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു

Wait 5 sec.

പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകായും മരണം സംഭവിക്കുകയുമായിരുന്നു എന്ന് സുഹൃത്തുക്കൾ അറിയിച്ചു.സല്‍മാന്‍ ഖാന്റെ 2023-ല്‍ ഇറങ്ങിയ ടൈഗര്‍-3 ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഗുമന്‍ 2014-ലെ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സിലും 2012-ല്‍ പുറത്തിറങ്ങിയ കബഡി വണ്‍സ് എഗെയ്ന്‍ എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.Also read: കുടകിൽ റെസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു; ഏഴ് വയസുകാരന് ദാരുണാന്ത്യംവരീന്ദര്‍ സിങ് ഗുമന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു അനുശോചിച്ചു. വരീന്ദര്‍ സിങ് തന്റെ കഠിനാധ്വാനത്തിലൂടെ ഫിറ്റ്‌നെസ് ലോകത്ത് പുതിയ അളവുകോല്‍ സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി എക്‌സിൽ കുറിച്ചു.The post പ്രശസ്ത നടൻ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു appeared first on Kairali News | Kairali News Live.