കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുതിയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ആണ് അപകടം നടന്നത്.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഒറീസ സ്വദേശികളായ തൊഴിലാളികളായ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒറീസ സ്വദേശികളായ തൊഴിലാളികളെ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.Also Read : രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരുന്നു, രണ്ടുദിവസത്തിനകം അവസാനിപ്പിച്ച് ആരോടും പറയാതെ സഭയിൽ കയറി; നിയമസഭാ സമ്മേളനം സാക്ഷ്യം വഹിച്ചത് അടിമുടി പാളിപ്പോയ പ്രതിപക്ഷ സമരങ്ങൾക്ക്അപകടത്തില്‍ പരിക്കേറ്റ നാല് പേര്‍ നിലവില്‍ ചികിത്സയിലാണ്. നിസാര പരിക്കേറ്റ മൂന്ന് പേര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. രാവിലെ ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന.The post കണ്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് അപകടം; 7 പേര്ക്ക് പരിക്കേറ്റതില് ഒരാളുടെ നില ഗുരുതരം appeared first on Kairali News | Kairali News Live.