KSUന് വോട്ട് നല്‍കണമെന്ന് അധ്യാപകരുടെ ഭീഷണി; തിരുവനന്തപുരം കിളിമാനൂര്‍ ശ്രീ ശങ്കര കോളേജിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

Wait 5 sec.

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കിളിമാനൂര്‍ ശ്രീ ശങ്കര കോളേജിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. KSUന് വോട്ട് നല്‍കണമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. കോളജ് പ്രിന്‍സിപ്പാളിനും റിട്ടേണിംഗ് ഓഫീസര്‍ക്കും SFI പാനലില്‍ മത്സരിക്കുന്ന വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. അതേസമയം കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ എസ്എഫ്‌ഐ് ഉജ്ജ്വല വിജയം നേടി. മൂന്നു വര്‍ഷത്തിനു ശേഷം KSU വില്‍ നിന്ന് യൂണിയന്‍ SFI പിടിച്ചെടുത്തു.Also read – ഇന്നലെ 21 ബില്ലുകള്‍ പാസാക്കിയപ്പോള്‍ പ്രതിപക്ഷ പങ്കാളിത്തം ഉണ്ടായില്ല; കേന്ദ്രത്തെ യോജിച്ച് എതിര്‍ക്കേണ്ട സമയത്ത് കേരളത്തെ എതിര്‍ക്കാന്‍ യുഡിഎഫും ബിജെപിയും യോജിക്കുന്നു: ടി പി രാമകൃഷ്ണന്‍ക്രൈസ്റ്റ് നഗര്‍ മാറനല്ലൂര്‍ കാട്ടാക്കട കോളേജില്‍ എബിവിപിയില്‍ നിന്ന് കോളജ് യൂണിയന്‍ SFI പിടിച്ചെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.The post KSUന് വോട്ട് നല്‍കണമെന്ന് അധ്യാപകരുടെ ഭീഷണി; തിരുവനന്തപുരം കിളിമാനൂര്‍ ശ്രീ ശങ്കര കോളേജിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി appeared first on Kairali News | Kairali News Live.