ജയ്‌സ്വാള്‍ ഇരട്ട സെഞ്ചുറിയിലേക്ക്?, സായ് സുദര്‍ശന് അര്‍ധ ശതകം; കരീബിയന്‍സിനെതിരെ ആദ്യ ദിനം കരുത്ത് കാട്ടി ഇന്ത്യ

Wait 5 sec.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം സ്റ്റംപ് എടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് ആതിഥേയര്‍ എടുത്തത്. ഡബിള്‍ സെഞ്ചുറിയിലേക്ക് ബാറ്റ് വീശുന്ന യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.253 ബോളില്‍ 173 റണ്‍സാണ് ആദ്യദിനം ജയ്‌സ്വാള്‍ എടുത്തത്. 68 ബോളില്‍ നിന്ന് 20 റണ്‍സുമായി ക്യാപ്റ്റന്‍ ഗില്‍ ഒപ്പമുണ്ട്. 38 റണ്‍സെടുത്ത് കെ എല്‍ രാഹുലും 87 റണ്‍സെടുത്ത് സായ് സുദര്‍ശനുമാണ് പുറത്തായത്. ജോമെല്‍ വാരികാനാണ് രണ്ട് വിക്കറ്റുകളും. 20 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഈ നേട്ടം കൊയ്തത്.Read Also: സഞ്ജുവിനെയും സ്റ്റാര്‍ക്കിനെയും ആര് വാങ്ങും; ഐ പി എല്‍ മിനി താരലേലം ഡിസംബറില്‍?ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. കരീബിയന്‍സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. മധ്യനിര ബാറ്റര്‍ ബ്രാന്‍ഡന്‍ കിങിന് പകരം ടെവിന്‍ ഇമ്ലാച്ച് എത്തി. വാലറ്റനിരയില്‍ പരുക്കേറ്റ യോഹാന്‍ ലെയ്നിന് പകരം ആന്‍ഡേഴ്സണ്‍ ഫിലിപ് എത്തി.The post ജയ്‌സ്വാള്‍ ഇരട്ട സെഞ്ചുറിയിലേക്ക്?, സായ് സുദര്‍ശന് അര്‍ധ ശതകം; കരീബിയന്‍സിനെതിരെ ആദ്യ ദിനം കരുത്ത് കാട്ടി ഇന്ത്യ appeared first on Kairali News | Kairali News Live.