ഗാസ സമാധാനത്തിലേക്ക്? വെടിനിർത്തൽ നിലവിൽ വന്നു; സൈനിക പിന്മാറ്റം ആരംഭിച്ച് ഇസ്രയേൽ

Wait 5 sec.

67000 പലസ്‌തീനികളുടെ രക്തം വീണ് ചുവന്ന ഗാസയിൽ ഒടുവിൽ വെടിനിർത്തൽ. പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിർത്തൽ കരാർ പാലിക്കുന്നതിനും ബന്ദികളുടെ തിരിച്ചുവരവിനുമുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി സൈന്യം ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ സായുധസേന അറിയിച്ചു. ഗാസ സിറ്റിയിലും ഖാൻ യൂനിസിലും തമ്പടിച്ചിരുന്ന ഇസ്രയേൽ സൈനികരും കവചിത വാഹനങ്ങളും പിൻവാങ്ങി തുടങ്ങിയതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ഹമാസും കരാർ അംഗീകരിക്കുകയും വെടിനിർത്തലിന്‍റെ ആദ്യഘട്ടം നിലവിൽ വന്നതോടും കൂടി, ഗാസയിൽ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് പലസ്തീനികൾ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.ALSO READ; ട്രംപ് ഔട്ട്; സമാധാന നൊബേൽ മരിയ കൊറീന മച്ചാഡോയ്ക്ക്കരാറിലെ ആദ്യഘട്ടത്തിലെ നിർദേശങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ബന്ദികളെ തിങ്കളാഴ്ച്ചയോടെ ഹമാസ് മോചിപ്പിക്കും. 24 മണിക്കൂറിനുളളില്‍ ഐഡിഎഫ് ഗാസയില്‍ നിന്ന് പിന്മാറുകയും ചെയ്യും. ബന്ദി മോചനക്കരാറിന്‍റെ ചട്ടക്കൂടിന് സർക്കാർ അംഗീകാരം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ആദ്യഘട്ടം നടപ്പിലാക്കാൻ ഇരുവിഭാഗവും തീരുമാനിച്ച വിവരം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെക്കുകയും ചെയ്തു. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും യുഎസിനും ഇന്നൊരു ശുഭദിനമാണ്. ചരിത്ര നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു.The post ഗാസ സമാധാനത്തിലേക്ക്? വെടിനിർത്തൽ നിലവിൽ വന്നു; സൈനിക പിന്മാറ്റം ആരംഭിച്ച് ഇസ്രയേൽ appeared first on Kairali News | Kairali News Live.