റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഒരു വർഷത്തെ കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ അംഗീകൃത ബോർഡിൽ നിന്നുള്ള 12-ാം ക്ലാസ് പരീക്ഷകളിൽ 50 ശതമാനം മാർക്കാണ് പ്രവേശന യോഗ്യത. സംവരണ വിഭാഗങ്ങൾക്കുള്ള ഇളവുകൾ ലഭിക്കും. അവസാന തീയതി ഒക്ടോബർ 15. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2418524, 9895550399.