സംസ്ഥാനത്തെ 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എറണാകുളം അയ്യമ്പുഴ കുടുംബാരോഗ്യകേന്ദ്രം 91.31 ശതമാനം, തൃശൂര്‍ കൈപ്പമംഗലം കുടുംബാരോഗ്യകേന്ദ്രം 97.89 ശതമാനം, തൃശൂര്‍ കക്കാട് കുടുംബാരോഗ്യകേന്ദ്രം 92.46 ശതമാനം, കാസര്‍കോട് പെര്‍ള കുടുംബാരോഗ്യകേന്ദ്രം 88.89 ശതമാനം, എറണാകുളം കീഴില്ലം ജനകീയ ആരോഗ്യ കേന്ദ്രം 81.97 ശതമാനം, എറണാകുളം പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം 87.63 ശതമാനം, തൃശൂര്‍ കട്ടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രം 86.31 ശതമാനം, പാലക്കാട് പുന്നപ്പാടം ജനകീയ ആരോഗ്യ കേന്ദ്രം 82.62 ശതമാനം, വയനാട് അത്തിമൂല ജനകീയ ആരോഗ്യ കേന്ദ്രം 84.55 ശതമാനം, വയനാട് കേണിച്ചിറ ജനകീയ ആരോഗ്യ കേന്ദ്രം 88.78 ശതമാനം, കണ്ണൂര്‍ കതിരൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം 94.97 ശതമാനം, കണ്ണൂര്‍ കുണ്ടുചിറ ജനകീയ ആരോഗ്യ കേന്ദ്രം 94.87 ശതമാനം, കണ്ണൂര്‍ മുള്ളുല്‍ ജനകീയ ആരോഗ്യ കേന്ദ്രം 90.45 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.also read – സഹകരണ മേഖലയുടെ ‘വിഷന്‍ 2031’പദ്ധതി; പൊതുജനാഭിപ്രായം തേടാനായി വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു കൊല്ലം പുനലൂര്‍ താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി 94.44 ശതമാനത്തോടെ നാഷണല്‍ ക്വാളിറ്റി എന്‍.ക്യു.എ.എസ്. 3 വര്‍ഷത്തിന് ശേഷം പുന:അംഗീകാരവും ലക്ഷ്യ പുന:അംഗീകാരവും ലഭിച്ചു. (ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ 91 ശതമാനം ലേബര്‍ റൂം 96 ശതമാനം ).ഇതോടെ സംസ്ഥാനത്തെ ആകെ 275 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 169 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 29 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ആകെ 16 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കല്‍ കോളേജുകള്‍ക്കും 9 ജില്ലാ ആശുപത്രികള്‍ക്കും, 4 താലൂക്കാശുപത്രികള്‍ക്കുമാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്.എന്‍.ക്യു.എ.എസ്./ ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.The post സംസ്ഥാനത്ത് 14 ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം appeared first on Kairali News | Kairali News Live.