ഈ പെയിൻകില്ലർ എടുക്കുന്നവരാണോ നിങ്ങൾ? വേദന ഒക്കെ മാറിയേക്കാം; പക്ഷെ ജീവൻ വരെ അപായത്തിലാകാമെന്ന് പഠനം

Wait 5 sec.

ശരീരത്തിൽ പല തരത്തിലുള്ള വേദനകൾക്കായി നിരവധി പെയിൻ കില്ലറുകൾ ഉപയോഗിക്കുന്നവരാകും നമ്മൾ. ഇങ്ങനെ നാം സ്ഥിരം ഉപയോഗിക്കുന്ന ഒരു പെയിൻകില്ലറാണ് ട്രമഡോൾ.മുതിർന്നവരിൽ ഉൾപ്പെടെ മിതമായതോ അല്ലാത്തതോ ആയ, കഠിനമായ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്ന് ആണ് ട്രമഡോൾ. എന്നാൽ ഈ മരുന്ന് അത്ര സുരക്ഷിതമല്ല എന്നാണ് പഠനങ്ങൾ പുറത്ത് വരുന്നത്. ബിഎംജെ എവിഡൻസ് ബേസ്ഡ് മെഡിസിൻ എന്ന ജേർണലിലാണ് പുതിയ പഠനങ്ങൾ വന്നിരിക്കുന്നത്. പെയിൻ കില്ലറായി ഈ മരുന്ന് നിരന്തരം ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാമെന്നാണ് ഈ പഠനങ്ങൾ പറയുന്നത്.ALSO READ: ദീർഘ നേരം ഇയർബഡ്‌സ് ഉപയോഗിക്കാറുണ്ടോ? ചെവിക്ക് മാത്രമല്ല മറ്റ് പല ദോഷങ്ങളും ക്ഷണിച്ച് വരുത്തും19 ക്ലിനിക്കൽ ട്രയലുകൽ നടത്തിയാണ് പഠനം. 58 വയസ് പ്രായമുള്ള, രണ്ട് മുതൽ 16 ആഴ്ച വരെ ഈ മരുന്ന് സ്ഥിരമായി ഉപയോഗിച്ച, 6,506 പേരിലാണ് പഠനം നടന്നത്. മരുന്ന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് കണ്ടെത്തിയത്. നെഞ്ചുവേദന, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങളാണ് ഇവ ഉണ്ടാക്കുക എന്നും ഓക്കാനം, തലകറക്കം, മലബന്ധം, മയക്കം എന്നിവയ്ക്കും കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. ALSO READ: തുമ്മൽ വരുമ്പോൾ പിടിച്ച് വയ്ക്കാറുണ്ടോ? ഇനി അങ്ങനെ ചെയ്യല്ലേ!! തലച്ചോറിലെ രക്തക്കുഴലുകൾ വരെ പൊട്ടിയേക്കാംഈ പെയിൻ കില്ലർ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം യുഎസിലെ 51.6 മില്യൺ മുതിർന്ന പൗരന്മാരിൽ ഏകദേശം 17.1 മില്യൺ ആളുകൾ വേദനസംഹാരികൾ ഉപയോഗിക്കുന്നവരാണ്. ട്രമഡോൾ ആണ് ഇവരെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.The post ഈ പെയിൻകില്ലർ എടുക്കുന്നവരാണോ നിങ്ങൾ? വേദന ഒക്കെ മാറിയേക്കാം; പക്ഷെ ജീവൻ വരെ അപായത്തിലാകാമെന്ന് പഠനം appeared first on Kairali News | Kairali News Live.