മൂന്നാമത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കോൺക്ലേവ് തിരുവനന്തപുരത്ത്; ലോഗോ പ്രകാശനം ചെയ്തു

Wait 5 sec.

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരം കനകക്കുന്നിൽ വെച്ച് നടത്തും. മൂന്നാം എഐ അന്താരാഷ്ട്ര കോൺക്ലേവിന്റെ (International Conclave on Generative AI and the Future of Education-ICGAIFE 3.0) ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺ കുമാറിന്‍റെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.കേരളത്തിലാദ്യമായി എഐയുടെ ഇന്റർനാഷണൽ കോൺക്ലേവ് നടത്തിയത് ഐഎച്ച്ആർഡിയാണ്. 2023 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെയായിരുന്നു എഐ കോൺക്ലേവിന്റെ പ്രഥമ സമ്മേളനം. ഇതിന്റെ രണ്ടാമത്തെ എഡിഷൻ 2024 ഡിസംബർ 8 മുതൽ 10 വരെ നടത്തുകയും ചെയ്തു. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി എഐ വിദഗ്ധരും ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ഈ കോണ്ക്ലേവുകൾ വലിയ വിജയമായിരുന്നു. ALSO READ;കാഷ്യു കോൺക്ലേവ് ഒക്ടോബർ 14 ന് കൊല്ലത്ത്; ലോഗോ പ്രകാശനം ചെയ്തുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ കോൺക്ലേവ് നടത്തുന്നത്. ലോക രാജ്യങ്ങളിലും കേരളത്തിലും പഠിതാക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം കൂടുതൽ അനുയോജ്യമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തമായ സാദ്ധ്യതകൾ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ഈ കോൺക്ലേവിൽ ചർച്ച ചെയ്യും. വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക പരിണാമങ്ങൾക്കും, പ്രത്യേകിച്ച് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI) ന്റെ ഉപയോഗത്തിലും, അതിന്റെ ഭാവി സാധ്യതകളിലും മാത്രമല്ല വിദ്യാഭ്യാസത്തിൽ AI ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വലിയ സാധ്യതകളും ഒപ്പം വെല്ലുവിളികളും പരിശോധിക്കുന്ന ചർച്ചകൾ നടത്തുന്നതിനാണ് ഈ കോൺക്ലേവ് ഉദ്ദേശിക്കുന്നത്. ജനറേറ്റീവ് എഐ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലഭ്യമാക്കിയ വിവിധ മാറ്റങ്ങളും ഈ കോൺക്ലേവ് വിശദമാക്കും. കോൺക്ലേവിനോട് അനുബന്ധിച്ചു വിവിധ ടെക്നിക്കൽ കോൺഫെറൻസുകൾ, ഹാക്കത്തോൻ, എഐ ക്വിസ് പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പ് പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കും.The post മൂന്നാമത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കോൺക്ലേവ് തിരുവനന്തപുരത്ത്; ലോഗോ പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.