മുക്കം നഗരസഭയില്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

Wait 5 sec.

മുക്കം:കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ പരിപാലനത്തിനായി മുക്കം നഗരസഭയില്‍ നിര്‍മിച്ച രണ്ട് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു നിര്‍വഹിച്ചു. മുക്കം മുസ്‌ലിം ഓര്‍ഫനേജ് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ് അധ്യക്ഷയായി. കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ ഡെപ്യൂട്ടി കോഓഡിനേറ്റര്‍ കെ ആര്‍ വിഘ്‌നേഷ് പദ്ധതി വിശദീകരിച്ചു.എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ടി ജെ ജെയ്‌സണ്‍, ടി എസ് പറശ്ശിന്‍രാജ് എന്നിവര്‍ ക്ലാസെടുത്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സത്യനാരായണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, വേണു മാസ്റ്റര്‍, അശ്വതി സനോജ്, എം വി രജനി, കെ ബിന്ദു, ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍-ചാര്‍ജ് ഇ കെ രാജേഷ്, എസ്.ഡബ്ല്യു.എം എന്‍ജിനീയര്‍ ആര്‍ സാരംഗി കൃഷ്ണ, മുക്കം മുസ്‌ലിം ഓര്‍ഫനേജ് ട്രസ്റ്റ് പ്രസിഡന്റ് മരക്കാര്‍ ഹാജി, ട്രഷറര്‍ വി മോഴി ഹാജി, പ്രിന്‍സിപ്പല്‍ പി പി മൊയിനുദ്ദീന്‍ തുടങ്ങിയവര്‍സംസാരിച്ചു.