ദീർഘ നേരം ഇയർബഡ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങളുടെ കാര്യം പോക്കാണ്. ഇയർബഡ്സ് വയ്ക്കുന്നത് ചെവിക്ക് മാത്രമല്ല ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇവ ചർമത്തെയും ദോഷമായി ബാധിക്കും. ചെവിയുടെ അടുത്തുള്ള ചർമത്തിൽ കുരുക്കൾ, അണുബാധ എന്നിവയ്ക്ക് ഇങ്ങനെ ദീർഘനേരം ഇയർബഡ്സ് ഉപയോഗിക്കുന്നത് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുഖക്കുരുവായി തോന്നുമെങ്കിലും ഇത് ഇയർബഡിലെ സിലിക്കോണിൽ നിന്നുണ്ടാകുന്ന അലർജിയോ ഹെയർ ഫോളിക്കളുകളിൽ ഉണ്ടാകുന്ന അണുബാധയെ ആവാം.ALSO READ: തുമ്മൽ വരുമ്പോൾ പിടിച്ച് വയ്ക്കാറുണ്ടോ? ഇനി അങ്ങനെ ചെയ്യല്ലേ!! തലച്ചോറിലെ രക്തക്കുഴലുകൾ വരെ പൊട്ടിയേക്കാംഇങ്ങനെ ചർമ്മത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ ചില കാര്യങ്ങൾ നമുക്ക് തന്നെ ചെയ്യാനാകും. വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് ഇയർബഡ്സ് ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കി ഉപയോഗിച്ചാൽ ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാം. നിങ്ങളുടെ ഇയർബഡ്സ് മറ്റൊരാളുമായി പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ചെയ്യാൻ സാധിക്കുന്ന മറ്റൊരു കാര്യം. മറ്റൊന്ന് സ്ഥിരമായി മണിക്കൂറുകളോളം ഇയർബഡ്സ് ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതാണ്. ഓരോ മണിക്കൂർ കൂടുമ്പോഴെങ്കിലും ഇയർബഡ്സ് ചെവിയിൽ നിന്ന് മാറ്റാൻ ശ്രദ്ധിക്കുക. കേൾവിശക്തിക്കും ചർമത്തിനും കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ഇയർബഡ്സിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.The post ദീർഘ നേരം ഇയർബഡ്സ് ഉപയോഗിക്കാറുണ്ടോ? ചെവിക്ക് മാത്രമല്ല മറ്റ് പല ദോഷങ്ങളും ക്ഷണിച്ച് വരുത്തും appeared first on Kairali News | Kairali News Live.