പഴയങ്ങാടി റെയിൽവേ അണ്ടർ പാസ് നിർമാണത്തിന് ഏഴ് കോടി രൂപയുടെ അനുമതി

Wait 5 sec.

കണ്ണൂർ, പഴയങ്ങാടി റെയിൽവേ അണ്ടർ പാസ് നിർമാണത്തിന് ഏഴ് കോടി രൂപയുടെ അനുമതി. റെയിൽവേ അണ്ടർ പാസ് നിർമാണത്തിന് ഏഴ് കോടി രൂപ അനുവദിച്ചതായും പ്രവൃത്തി വേഗത്തിലാക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടതായും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എം വിജിൻ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.ALSO READ: കാൻസർ രോഗികൾക്കു‍ള്ള സൗജന്യ കെഎസ്ആർടിസി യാത്ര; എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്‍റെ കേരളാ മോഡലെന്ന് മുഖ്യമന്ത്രിറെയിൽവേയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. അടിപ്പാതയുടെ നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി അതിവേഗം പുരോഗമിക്കുകയാണ്. നിർമാണ പ്രവൃത്തിക്കായുള്ള തുക സംസ്ഥാന സംസ്ഥാന സർക്കാർ റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. നിർമാണ പ്രവൃത്തി സംബന്ധിച്ച കാര്യങ്ങൾ പൊതുമരാമത്ത് വകുപ്പ് കൃത്യമായി പരിശോധിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.ALSO READ: നേട്ടവുമായി കെസിസിപിഎൽ; കാനഡയിലേക്ക് ചകിരി ചോറ് കമ്പോസ്റ്റ് കയറ്റുമതി ആരംഭിച്ചുENGLISH SUMMARY : Approval for construction of railway underpass at Pazhayaangadi worth Rs. 7 crore.The post പഴയങ്ങാടി റെയിൽവേ അണ്ടർ പാസ് നിർമാണത്തിന് ഏഴ് കോടി രൂപയുടെ അനുമതി appeared first on Kairali News | Kairali News Live.