കാസർകോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം. കാസർകോഡ് – കോട്ടയം ബസിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറയുകയും ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് തകർക്കുകയും ചെയ്തു. ALSO READ; ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി; 50 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ പിടിയിൽസൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവർ അബ്ദുൾ സമീറിൻ്റെ കൈക്ക് മുറിവേറ്റു. പള്ളിക്കരയിൽ വെച്ച് ബസ് കാറിനെ ഓവർടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാർ കുറുകെയിട്ടതും ബസ് അടിച്ചു തകർത്തതും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.News Summary: A KSRTC bus was stopped and attacked at Pallikkara in Kasaragod on Wednesday. The driver was injured in the incident.The post കാസർകോഡ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണം: ഡ്രൈവർക്കെതിരെ അസഭ്യവർഷം; സൈഡ് ഗ്ലാസ് അടിച്ച് തകർത്തു appeared first on Kairali News | Kairali News Live.