പിടിവിട്ട പോക്കാ…; കത്തിക്കയറി സ്വർണവില, ഇന്നും റെക്കോർഡിൽ തന്നെ

Wait 5 sec.

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഇന്നലെ ആയിരം രൂപയാണ് കൂടിയത് എങ്കിൽ ഇന്ന് 920 രൂപയാണ് കൂടിയിരിക്കുന്നത്. അതായത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 11,070 രൂപയായിരുന്നു എങ്കിൽ ഇന്ന് 11,185 രൂപയാണ് വില. 115 രൂപയുടെ വർധനവാണ് ഗ്രാമിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 89,480 രൂപ നൽകണം. ഇന്നലെ 88,560 രൂപ ആയിരുന്നു നൽകേണ്ടിയിരുന്നത്.ഓരോ ദിവസം കഴിയുന്തോറും സ്വർണവില കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് വല്ലാതെ ബാധിക്കുന്നത് വിവാഹപാർട്ടികളെയാണ്. സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഈ പോക്ക് ആണെങ്കിൽ ഒരു പവൻ സ്വർണത്തിന് വില ഒരു ലക്ഷം എത്താൻ ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരില്ല.ALSO READ: ഇറക്കം നന്നേ കുറവ്, ഇത് നമ്മുടെ സംസ്കാരമല്ല; ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്സലിനിടെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം, വീഡിയോ വൈറൽരാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. യുഎസ് ഗവൺമെന്റിന്റെ അടച്ചുപൂട്ടലും വില കുത്തനെ ഉയരുന്നതിന് വഴിയൊരുക്കി. വെള്ളിയുടെ വിലയും സ്വർണവിലയ്‌ക്കൊപ്പം കുതിച്ചുയരുകയാണ്.ENGLISH SUMMARY: Gold prices in Kerala continue to climb, with a ₹920 increase today. The price of one gram has risen to ₹11,185, up from ₹11,070 yesterday. The cost of one sovereign (8 grams) now stands at ₹89,480.The post പിടിവിട്ട പോക്കാ…; കത്തിക്കയറി സ്വർണവില, ഇന്നും റെക്കോർഡിൽ തന്നെ appeared first on Kairali News | Kairali News Live.