കെപിസിസി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സമ്പൂര്‍ണ്ണ പുനഃസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയില്‍ ആദ്യം വിമര്‍ശനം ഉന്നയിച്ചത് കൊടിക്കുന്നില്‍ സുരേഷ്. ചര്‍ച്ചയുമില്ല അഭിപ്രായം ചോദിക്കലും ഇല്ലെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം യുഡിഎഫ് നേതൃയോഗം ഇന്ന് രാത്രി പ്രതിപക്ഷ നേതാവിന്റെ ഔദോഗിക വസതിയില്‍ ചേരും.മാസങ്ങളോളം മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ദില്ലിയില്‍ ഹൈക്കമാന്റ് പ്രതിനിധികളെ കാണാന്‍ നേതാക്കള്‍ രണ്ടുതവണ പോയിട്ടും കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ല: ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ചിലരുടെ കടുംപിടുത്തം കാരണം വഴിമുട്ടി.Also Read : ഇറക്കം നന്നേ കുറവ്, ഇത് നമ്മുടെ സംസ്കാരമല്ല; ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്സലിനിടെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം, വീഡിയോ വൈറൽഅതായത് ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുംപിടുത്തം പുനഃസംഘടന നടപടികളെ പ്രതിസന്ധിയിലാക്കി എന്ന പരോക്ഷ വിമര്‍ശനമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചത്. പുനഃസംഘടന വിഷയത്തില്‍ ആദ്യം വിമര്‍ശനം ഉന്നയിച്ചത് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ്.കൂടിയാലോചനകള്‍ക്ക് നേതൃത്വം മുന്‍കൈയെടുത്തില്ല. ചര്‍ച്ചയുമില്ല അഭിപ്രായം ചോദിക്കലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെ വിഡി.സതിശനെ ലക്ഷ്യമിട്ട് പി ജെ കുര്യനും, ആന്റോ ആന്റണിയും കെ മുരളീധരനും ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. ചില നേതാക്കളുടെ കടുംപിടുത്തം കാരണമാണ് സമ്പൂര്‍ണ പുനസംഘടന മുടങ്ങിയതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണോ ഇത് എന്ന് കെ. മുരളീധരന്‍ ചോദിച്ചു.പാലോട് രവിയെ വീണ്ടും ഡിസിസി അധ്യക്ഷന്‍ ആക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷും യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ നിയമനം ഉടന്‍ ഉണ്ടാകും എന്നും ഭാഗിക പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് യോഗത്തില്‍ മറുപടി നല്‍കി. പക്ഷെ സമ്പൂര്‍ണ്ണ പുനസംഘടന വേണമെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി മുതിര്‍ന്ന നേതാക്കളെല്ലാം.The post കെപിസിസി പുനഃസംഘടന വൈകുന്നു; രാഷ്ട്രീയകാര്യ സമിതി യോഗത്തില് രൂക്ഷ വിമര്ശനം appeared first on Kairali News | Kairali News Live.