ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു. ദ്വാരപാലക കൊണ്ടുപോകുന്നതും പുനഃസ്ഥാപിക്കുന്നതും എന്റെ കാലത്തല്ലെന്ന് എന്‍ വാസു പറഞ്ഞു.ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ട്. പക്ഷേ എന്നെ ഒരു കാര്യത്തിലും സമീപിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സംബന്ധിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു. ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും എന്റെ കാലത്ത് അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.Also Read : Read Also: ‘ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശലിൽ ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തിന് സർക്കാർ പൂർണ പിന്തുണ നൽകും’; മന്ത്രി വി എൻ വാസവൻഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ട്. സ്പോണ്‍സര്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ട്. അല്ലാതെ വ്യക്തിപരമായി അറിയില്ല എന്നും എന്‍ വാസു വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണമാണെന്ന് മെയില്‍ ലഭിച്ചപ്പോള്‍ ക്ലാരിറ്റി ലഭിച്ചില്ലായിരുന്നു. മെയിലില്‍ അനുമതി അല്ല ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചതെന്നും ഉപദേശം ആണ് തേടിയതെന്നും അദ്ദേഹം പറഞ്ഞു.അതും ആറ് വര്‍ഷത്തിനു മുന്‍പ് വന്ന ഒരു അപേക്ഷയാണ്. മെയിലിന് നോട്ട് നല്‍കിയത് നടപടിക്രമങ്ങളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദ്ദേശത്തെക്കുറിച്ച് പറയേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് താന്‍ നോട്ട് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എനിക്ക് ഉണ്ണി കൃഷ്ണന്‍ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധവും ഉണ്ടായിട്ടില്ല. ഹൈക്കോടതിയില്‍ എന്നെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും എന്‍ വാസു ചൂണ്ടിക്കാട്ടി. സ്വര്‍ണമായിരുന്നോ ചെമ്പായിരുന്നോ എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട് ഉണ്ടെന്നും കാഴ്ചയില്‍ ഉള്ള അറിവ് മാത്രമേ ഉള്ളു എന്നും എന്‍ വാസു വ്യക്തമാക്കി.ശബരിമലയില്‍ ഒരു പാട് കക്ഷികള്‍ കറങ്ങി നടക്കും. ചില ബ്രോക്കര്‍മാരെ പോലെ കറങ്ങും. ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരിക്കാം എന്നും അന്വേഷണവുമായി സഹകരിക്കും എന്നും എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.The post ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണപ്പൂശല്: ‘ദ്വാരപാലക പാളി കൊണ്ടുപോകുന്നത് എന്റെ കാലത്തല്ല, ഉണ്ണിക്കൃഷ്ണന് പോറ്റിയെ അറിയില്ല’: മുന് ദേവസ്വം പ്രസിഡന്റ് എന് വാസു appeared first on Kairali News | Kairali News Live.