മിസ് ഋഷികേശ് സൗന്ദര്യമത്സരത്തിന്റെ പരിശീലനത്തിനിടെ, ഹിന്ദുത്വ സംഘടനാംഗം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പ്രതിഷേധിക്കുകയും പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങള്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് വാദിച്ച് ആയിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധത്തിനെതിരെ മത്സരാർത്ഥികൾ രംഗത്തെത്തിയതോടെ സ്ഥലത്ത് ബഹളമുണ്ടായതായും റിപ്പോർട്ടുണ്ട്.വെള്ളിയാഴ്ച ആയിരുന്നു സംഭവം. വസ്ത്രധാരണത്തിനെതിരെ പ്രതിഷേധം രാഷ്ട്രീയ ഹിന്ദു ശക്തി സംഗതൻ (Rashtriya Hindu Shakti Sangathan) എന്ന സംഘടനയിലെ പ്രവർത്തകനായ രാഘവ് ഭട്നഗർ എന്നയാളാണ് പ്രതിഷേധിച്ചത്. ദീപാവലിയ്ക്ക് മുന്നോടിയായി ലയണ്‍സ് ക്ലബ് ഋഷികേശ് റോയല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികള്‍ റാംപ് വാക്കിനായി പരിശീലനം നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി മത്സരം സംഘടിപ്പിക്കുന്ന ക്ലബാണിത്.മത്സരാർത്ഥികളും കോറിയോഗ്രാഫർമാരും പരിശീലനം നടത്തുന്ന ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സംഘത്തിലെ മൂന്ന് പേർ വേദിയിൽ പ്രവേശിച്ചു എന്നാണ്. ഗ്രൂപ്പിലെ അംഗമായ രാഘവ് ഭട്നഗർ, പങ്കെടുത്തവരുടെ വസ്ത്രധാരണത്തെ എതിർക്കാൻ തുടങ്ങി. ഈ പരിപാടി “ഉത്തരാഖണ്ഡിന്റെ സംസ്കാരത്തിന് വിരുദ്ധമാണ്” എന്നും “യെ ഹമാരി സംസ്കൃതി നഹി ഹേ” (ഇത് നമ്മുടെ സംസ്കാരമല്ല) എന്നും അദ്ദേഹം പറയുന്നതായി വീഡിയോയിൽ കാണാം.ALSO READ: ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ: സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദംഭട്നഗറുമായി മത്സരാർത്ഥികൾ വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘സനാതന ധര്‍മം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാനാണ് പഠിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്’ എന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകളാണെന്നും ഇവര്‍ കാരണം പരിസ്ഥിതി നശിച്ചുവമെന്നുമാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തർക്കം ഇരു കക്ഷികളും തമ്മിൽ ഒത്തുതീർപ്പാക്കിയതായും പോലീസ് കൂട്ടിച്ചേർത്തു.Talibanism at its peakHindutva groups created ruckus, objecting to Western attire, and demanded Miss Rishikesh auditions be stopped. Kudos to the girls for responding in same language.pic.twitter.com/Y2G8Vs6RnF— Avishek Goyal (@AG_knocks) October 4, 2025 ലയൺസ് ദീപാവലി മേളയുടെ ഭാഗമായിട്ടാണ് തങ്ങൾ ഈ ഷോ നടത്തുന്നത് എന്നും, ഇതിനുമുമ്പ് ഇത്തരത്തിലുള്ള എതിർപ്പുകൾ നേരിട്ടിട്ടില്ലെന്നും സംഘാടകനായ ധീരജ് മഖിജ വ്യക്തമാക്കി. പ്രാദേശിക വനിതകൾക്ക് വലിയ സൗന്ദര്യമത്സരങ്ങളിൽ മത്സരിക്കുന്നതിന് ഒരു വേദി നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, ആദ്യത്തെ അഞ്ച് സ്ഥാനക്കാർക്ക് മിസ് ഉത്തരാഖണ്ഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷമുണ്ടായെങ്കിലും, മിസ് ഋഷികേശ് മത്സരം ഷെഡ്യൂൾ ചെയ്ത പ്രകാരം ശനിയാഴ്ച നടന്നു.The post ഇറക്കം നന്നേ കുറവ്, ഇത് നമ്മുടെ സംസ്കാരമല്ല; ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്സലിനിടെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.