അര്‍ഹതപ്പെട്ട വിഹിതങ്ങളില്‍ വന്‍ വെട്ടിക്കുറവ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടും കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ വര്‍ധനയെന്ന് സി എ ജി റിപ്പോര്‍ട്ട്. റവന്യൂ വരവിലും ചെലവിലും നികുതിയേതര വരുമാനത്തിലും വര്‍ധനയുണ്ടായി. 8.12 ശതമാനം ആണ് നികുതിയേതര വരുമാനം വര്‍ധിച്ചത്. നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായവും വര്‍ധിച്ചു. 1.14 ശതമാനത്തില്‍ നിന്ന് 2.22 ശതമാനമായാണ് ഇത് വര്‍ധിച്ചത്. 2024 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ സംസ്ഥാന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. റിപ്പോര്‍ട്ട് ക‍ഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിച്ചു.മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) 2019 – 20ലെ 8,12,935 കോടിയില്‍ നിന്ന് ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ 8.97 ശതമാനം വര്‍ധിച്ച് 2023 – 24ല്‍ 11,46,109 കോടിയായി ഉയര്‍ന്നു. 2019 – 20 മുതല്‍ 23-24 വരെയുള്ള കാലയളവില്‍ 8.38 ശതമാനമാണ് റവന്യൂവരവിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക്. 90,224.67 കോടിയില്‍ നിന്ന് 1,24,486.15 കോടിയായി. Read Also: ‘ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെക്കാൾ ഉത്പന്നങ്ങൾക്ക് വില കുറവുള്ള നാടാണ് കേരളം’: മന്ത്രി കെ എൻ ബാലഗോപാല്‍തനത് നികുതി വരുമാനം 2022- 23ലെ 71,968.16 കോടിയില്‍ നിന്ന് 3.28 ശതമാനം വര്‍ധിച്ച് 2023- 24ല്‍ 74,329.01 കോടിയായും ഉയര്‍ന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിക്ഷേപം 2019- 20ലെ 8,775.35 കോടി 2023- 24ല്‍ 10,920.97 കോടിയായി ഉയര്‍ന്നു. അതേസമയം, കേന്ദ്രധനസഹായം 2022- 23ലെ 27,377.86 കോടിയില്‍ നിന്ന് 55.92 ശതമാനം കുറഞ്ഞ് 2023-24ല്‍ 12,068.26 കോടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. The post കേന്ദ്രം വൻ വെട്ടിക്കുറവ് വരുത്തിയിട്ടും വളര്ച്ചാ നിരക്കില് കുതിച്ച് കേരളം; 8.97% വര്ധിച്ചെന്നും സി എ ജി റിപ്പോര്ട്ട് appeared first on Kairali News | Kairali News Live.