വാട്ടർ അതോറിറ്റി ജീവനക്കാരുടെ പഞ്ചദിന റിലേ നിരാഹാര സമരത്തിന് ഇന്ന് സമാപനം

Wait 5 sec.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാട്ടർ അതോറിറ്റി ജീവനക്കാർ നടത്തുന്ന പഞ്ചദിന റിലേ നിരാഹാര സമരം ഇന്ന് സമാപിക്കും. കേരള വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും സ്ഥാപന നിലനിൽപ്പുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടാണ് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തിൽ പഞ്ചദിന റിലേ നിരാഹാര സമരം നടത്തുന്നത്. കേന്ദ്ര കാര്യാലയമായ തിരുവനന്തപുരം വെള്ളയമ്പലത്തെ ജലഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് ജീവനക്കാർ അഞ്ച് ദിവസം രാപ്പകൽ നിരാഹാരമിരുന്നത്.കോഴിക്കോട് മലാപ്പറമ്പ് സർക്കിൾ ഓഫീസ് പരിസരത്ത് സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പികെ മുകുന്ദൻ ആദ്യ ദിനത്തെ സമരം ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാം ദിനം സമരം എൽ ഐ സി എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ കെ കൃഷ്ണനും മൂന്നാം ദിനത്തിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ദൈത്യന്ദ്രകുമാറും നാലാം ദിവസം കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം എസ് കെ സജീഷും ഉത്ഘാടനം ചെയ്തു.ALSO READ; റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലവസരം: മന്ത്രി എം ബി രാജേഷ്സമാപന ദിനത്തെ സമരം സി ഐ ടി യു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉത്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി സാംസൺ, സെക്രട്ടറിമാരായ എ രാജു, എ സുധാകരൻ, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കുമാർ, കെ കെ വിജയൻ, ജില്ലാ പ്രസിഡണ്ട് കെ ഉസ്മാൻ കോയ തുടങ്ങി സർവ്വീസ് സംഘടനാ ട്രേഡ് യൂണിയൻ നേതാക്കളും വർഗ്ഗ ബഹുജന സംഘടനകളും നിത്യേന സമരപന്തലിലെത്തി അഭിവാദ്യം ചെയ്യുന്നുണ്ട്. ഇന്ന് വൈകീട്ട് നാലുമണിക്കാണ് സമര സമാപനം. The post വാട്ടർ അതോറിറ്റി ജീവനക്കാരുടെ പഞ്ചദിന റിലേ നിരാഹാര സമരത്തിന് ഇന്ന് സമാപനം appeared first on Kairali News | Kairali News Live.