കേരളാ ടൂറിസത്തിൻ്റെ നേതൃത്വത്തിൽ രാജ്യത്ത് തന്നെ ആദ്യമായി സംഘടിപ്പിക്കുന്ന “യാനം ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ” ഒക്ടോബർ 17 മുതൽ വർക്കലയിൽ നടക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം എഴുത്തുകാർ, ട്രാവൽ ജേണലിസ്റ്റുകൾ, ഫോട്ടോഗ്രാഫർമാർ, ട്രാവൽ ബ്ലോഗർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ ഭാഗമായിക്കൊണ്ട് കേരളാ ടൂറിസത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണ് “യാനം”. കേരളാ ടൂറിസത്തെ അടുത്തറിയാൻ സഹായിക്കുന്ന ട്രാവൽ ട്രെയിലുകളും, ഫോട്ടോഗ്രാഫി, യാത്രാ വിവരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വർക് ഷോപ്പുകളും ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിക്കും. യാനം ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ALSO READ: ‘കേരളാ സ്റ്റോറി’ കണ്ട് ആശങ്കയോടെ കേരളത്തിലെത്തി ആര്‍എസ്എസ് ഉന്നത നേതാവും കുടുംബവും; തിരികെ പോയത് മനസ് നിറഞ്ഞ് ഇനിയും ഇങ്ങോട്ട് വരുമെന്ന് വാക്ക് തന്ന ശേഷം; വൈറലായി ഡ്രൈവറിന്റെ വാക്കുകള്‍കേരളാടൂറിസത്തിൻ്റെ മാർക്കറ്റിംഗ് പരിപാടികളിൽ ലോകശ്രദ്ധയാകർഷിക്കാൻ പോകുന്ന മറ്റൊരു ഉദ്യമമായി ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.The post “യാനം” ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ പങ്കെടുക്കാം..; രജിസ്ട്രേഷൻ ആരംഭിച്ചു; അറിയാം വിശദ വിവരങ്ങൾ appeared first on Kairali News | Kairali News Live.