മലബാറിലെ ചാംപ്യൻസ് ബോട്ട് ലീഗ് ഈ മാസം 12ന്, മത്സരം ഫറോക്കിൽ: മന്ത്രി മുഹമ്മദ് റിയാസ്

Wait 5 sec.

സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ഈ മാസം 12-ന് ഫറോക്കിലെ ചാലിയാറിൽ നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലബാറിലേക്ക് കൂടി വ്യാപിപ്പിച്ച വള്ളംകളി ലീഗ് രണ്ടാം തവണയാണ് ഇവിടെ നടക്കുന്നത്. 2023-ലാണ് സിബിഎൽ ആദ്യമായി മലബാറിലേക്ക് വ്യാപിപ്പിച്ചത്.കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടെ 60 അടി നീളമുള്ള 14 ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. ഈ മത്സരത്തിന്റെ ആകെ സമ്മാനത്തുക 20 ലക്ഷം രൂപയാണ്. ഫറൂഖിലെ പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടര മണിക്കാണ് വള്ളംകളി ആരംഭിക്കുക.ALSO READ: മുനമ്പത്തേത് വഖഫ് ഭൂമിയല്ല; നിർണായക നിരീക്ഷണം ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവിൽനല്ല വെയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് കണക്കാക്കി വേണം കാണികൾ എത്താൻ. വൈകുന്നേരം അഞ്ചു മണിക്ക് ആകുമ്പോഴേക്കും മത്സരങ്ങൾ അവസാനിക്കുമെന്നാണ് പൊതുവേ കണക്കാക്കുന്നത്. സിബിഎൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരംഭിച്ചതാണ്. കഴിഞ്ഞ തവണ ചൂരൽമല ദുരന്തം കാരണം വള്ളംകളി ഇവിടെ നടന്നില്ല. നിലവിൽ കണ്ണൂർ ജില്ലയിൽ മത്സരങ്ങൾ നടന്നു കഴിഞ്ഞു, കാസർകോട് ഇനി നടക്കാൻ പോകുന്നുണ്ട്. 12-ാം തീയതി നടക്കുന്ന വള്ളംകളിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.The post മലബാറിലെ ചാംപ്യൻസ് ബോട്ട് ലീഗ് ഈ മാസം 12ന്, മത്സരം ഫറോക്കിൽ: മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.