യശസ്വി ജെയ്സ്വാളിന്റെ സെഞ്ചുറി മികവില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. 67 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയിട്ടുണ്ട്. 85 റണ്‍സ് നേടി സായ് സുദര്‍ശനും യശസ്വിക്ക് ഒപ്പമുണ്ട്. ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.ജെയ്സ്വാള്‍ 124 റണ്‍സ് നേടിയിട്ടുണ്ട്. ജെയ്സ്വാളിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. വെറും 145 ബോളിലാണ് സെഞ്ചുറി നേട്ടം. 12 അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. വെറും 26 ടെസ്റ്റിലാണ് ഈ നേട്ടം 23കാരന്‍ നേടിയത്. 24ാം വയസ്സിന് മുമ്പ് ജെയ്സ്വാളിനേക്കാള്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരം ഗ്രാമി സ്മിത്ത് മാത്രമാണ്. ജോമല്‍ വരികാന്‍ ആണ് രാഹുലിന്റെ വിക്കറ്റെടുത്തത്.Read Also: ഇന്ത്യയ്ക്ക് വിനയാകുമോ ആൻഡേഴ്സൻ ഫിലിപ്പ് എന്ന കരീബിയൻ രഹസ്യായുധം?ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. കരീബിയന്‍സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. മധ്യനിര ബാറ്റര്‍ ബ്രാന്‍ഡന്‍ കിങിന് പകരം ടെവിന്‍ ഇമ്ലാച്ച് എത്തി. വാലറ്റനിരയില്‍ പരുക്കേറ്റ യോഹാന്‍ ലെയ്നിന് പകരം ആന്‍ഡേഴ്സണ്‍ ഫിലിപ് എത്തി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് സമനില നേടിയാലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.The post യശസ്വി ജെയ്സ്വാളിന് സെഞ്ചുറി, കട്ടയ്ക്ക് സായ് സുദര്ശനും; വെസ്റ്റ് ഇന്ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില് appeared first on Kairali News | Kairali News Live.