തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയുടെ കഴുത്തറുത്തു. കുളത്തൂരിലാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിലേക്ക് സുഹൃത്തുക്കളുമായി പോയ 17 കാരന്റെ കഴുത്താണ് കുളത്തൂർ സ്വദേശിയായ അഭിജിത്ത് അറുത്തത്. സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസൽ (17) ൻ്റെ കഴുത്തിലാണ് പരിക്കുപറ്റിയത്. സംഭവത്തിൽ പ്രതിയായ അഭിജിത്തിനെ പൊലീസ് പിടികൂടി. ഇന്ന് വൈകുന്നേരം ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്ത് ബ്ലേഡ് കൊണ്ട് ഫൈസലിന്‍റെ ക‍ഴുത്ത് അറുത്തത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക‍ഴുത്തിൽ 10 തുന്നലുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.ALSO READ; കാസർകോട് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ ഗുണ്ടാ സംഘാംഗം പിടിയിൽകാസർകോട് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ പ്രതി പിടിയിൽകാസർകോട് സീതാംഗോളിയിൽ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ അക്ഷയ് ആണ് കുമ്പള പൊലീസിന്‍റെ പിടിയിലായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ചർച്ചക്കായി അനിൽകുമാർ എന്ന യുവാവ് സീതാംഗോളിയിൽ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.The post തിരുവനന്തപുരത്ത് ബ്ലേഡ് കൊണ്ട് പ്ലസ് ടു വിദ്യാർഥിയെ ആക്രമിച്ചു; കഴുത്തിന് ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.