ബഹ്റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്റൈൻ മലയാളികൾ. ഒക്ടോബർ 16ന് ബഹ്റൈൻ കേരളീയ സമാജത്തിൽ ആണ് സ്വീകരണ ചടങ്ങ്. പരിപാടിയുടെ വിജയത്തിനായി ബഹ്റൈനിൽ സംഘാടക സമിതി രൂപീകരിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ , വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, മലയാളം മിഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ALSO READ; വ്യാജ ബിരുദം തടയാൻ കർശന നിയമവുമായി കുവൈറ്റ്; വ്യാജമെന്ന് തെളിഞ്ഞാൽ അഞ്ച് വര്‍ഷം വരെ തടവും 10,000 ദിനാര്‍ വരെ പിഴയുംപി വി രാധാകൃഷ്ണ പിള്ള ചെയർമാനും, പി ശ്രീജിത്ത് ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ലോക കേരള സഭ അംഗങ്ങളായ പി ശ്രീജിത്ത്, പി വി രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ എന്നിവർ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. മലയാളം മിഷന്‍റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി മലയാളി സംഗമത്തിന് മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കെടുക്കും.The post ബഹ്റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം ഒരുക്കാൻ പ്രവാസി മലയാളികൾ; സംഘാടക സമിതി രൂപീകരിച്ചു appeared first on Kairali News | Kairali News Live.