തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ബയോകണക്ട് 3.0 ഇൻ്റർനാഷണൽ ലൈഫ് സയൻസ് & ബയോ ടെക്നോളജി കോൺക്ലേവിൽ ആദ്യത്തെ ദിവസം മാത്രം 183 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതായി മന്ത്രി പി രാജീവ്. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ തയ്യാറായ ഏഴ് സ്ഥാപനങ്ങളുമായുള്ള താല്‍പര്യപത്രം കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.രോഗനിര്‍ണയത്തിനായി കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാവുന്ന പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപകരണങ്ങളുടെ നിര്‍മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ഉൾപ്പടെ നിക്ഷേപവാഗ്ദാനം നടത്തിയിട്ടുണ്ട്.ALSO READ; കെഎസ്യുവിന് ജന്മം നല്‍കിയ ആലപ്പുഴയില്‍ മുഴുവന്‍ കോളേജുകളിലും എസ്എഫ്ഐ തേരോട്ടംഡിഎന്‍എ അടിസ്ഥാനമാക്കി വളരെ വേഗത്തില്‍ രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍, കോഴിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയ മേഖലകള്‍ക്കുവേണ്ടി ആല്‍ഗകളില്‍ നിന്നും ഒമേഗ 3 യുടെയും ഒമേഗ 6 ന്റെയും ഉത്പാദനം, പുതുതലമുറ രോഗനിര്‍ണയക്കിറ്റുകള്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായ പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപാധികളുടെ നിര്‍മ്മാണം, മറ്റു മെഡിക്കല്‍ ഡിവൈസുകളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിരിക്കുന്ന മറ്റുള്ളവർ.The post ആദ്യദിനം മാത്രം 183 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം; ലൈഫ് സയൻസ് & ബയോ ടെക്നോളജി കോൺക്ലേവിന് മികച്ച തുടക്കം appeared first on Kairali News | Kairali News Live.