ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശൽ വിവാദം; ദേവസ്വത്തിന്റെ പരാതി SIT-ക്ക് കൈമാറി ഡിജിപി

Wait 5 sec.

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം നല്‍കിയ പരാതി ഡി.ജി.പി എസ്.ഐ.ടിക്ക് കൈമാറി. കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാനാണ് ഡിജിപി നിര്‍ദേശം.ഇതോടെ കോടതി ഉത്തരവില്‍ ഉള്‍പ്പെട്ടവര്‍ പ്രതികളാകും. ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് കേസ് എടുക്കുക. കോടതി പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താന്‍ നിര്‍ദേശമുണ്ട്. എഫ്.ഐ.ആര്‍ ഇന്ന് രാത്രിയിലോ നാളെയോ രജിസ്റ്റര്‍ ചെയ്യും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകും.Also read – ‘ഒടുവിൽ ഗത്യന്തരമില്ലാതെ ഏഷ്യാനെറ്റ് ന്യൂസിന് സത്യം പറയേണ്ടി വന്നു; സ്വർണപാളി പുറത്ത് കൊണ്ടുപോയത് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവിലൂടെ’; അഡ്വ. കെ എസ് അരുൺകുമാർപൊലീസ് ആസ്ഥാനത്ത് എത്തിയാണ് ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍ ഇന്ന് പരാതി നല്‍കിയത്.  സ്വര്‍ണ്ണ തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം കമ്മീഷണര്‍ ആശ്യപ്പെട്ടിരുന്നു.ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെട്ടു പോവരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.The post ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശൽ വിവാദം; ദേവസ്വത്തിന്റെ പരാതി SIT-ക്ക് കൈമാറി ഡിജിപി appeared first on Kairali News | Kairali News Live.