റോഡില്‍ പരിക്കേറ്റു കിടന്ന ദമ്പതികളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച ഹൈക്കോടതി ജഡ്ജിക്ക് അഭിനന്ദന പ്രവാഹം

Wait 5 sec.

കൊച്ചി | അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന ദമ്പതികളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച ഹൈക്കോടതി ജഡ്ജിക്ക് അഭിനന്ദന പ്രവാഹം.പാലാരിവട്ടം ബൈപ്പാസ് മേല്‍പ്പാലത്തിന് സമീപം ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു കിടന്ന തമ്മനം സ്വദേശികളായ ദമ്പതികളെ തൊട്ടു പിന്നാലെ എത്തിയ ഹൈക്കോടതി ജഡ്ജി സ്‌നേഹലതയാണ് തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി വേഗം പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചത്.ഈ സമയം മറ്റൊരാവശ്യത്തിന് ആശുപത്രിയിലെത്തിയ പൊതുപ്രവര്‍ത്തകനും റിട്ടയേര്‍ഡ് ഫയര്‍ ഇന്‍സ്‌പെക്ടറും സൊസൈറ്റി ഓഫ് ഹ്യൂമന്‍ ഇന്‍വെസ്റ്റിഗേഷന്‍ ജില്ലാ ഭാരവാഹിയുമായ അസീസ് പികെ ജഡ്ജിയുടെ വാഹനം വേഗത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വരുന്നത് കണ്ടതോടെ വിവരങ്ങള്‍ അന്വേഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു.അപകടത്തില്‍പ്പെട്ട ദമ്പതികളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും അവര്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങള്‍ ചെയ്യുകയും ചെയ്തതിനു ശേഷം ആണ് ഹൈകോര്‍ട്ട് ജഡ്ജ് സ്‌നേഹലത ആശുപത്രിയില്‍ നിന്ന് പോയത്. ഈ മാതൃകാപരമായ പ്രവൃത്തിയാണ് ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയത്.